പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് കാര്‍ട്ടൂണിറക്കിയ ഷാര്‍ളി എബ്ദോ ഉർദുഗാന്റെ കാർട്ടൂൺ ഇറക്കി

പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് കാര്‍ട്ടൂണിറക്കിയ ഷാര്‍ളി എബ്ദോ ഉർദുഗാന്റെ കാർട്ടൂൺ ഇറക്കി

പ്രവാചകന്‍ മുഹമ്മദ് നബിയെ അധിക്ഷേപിച്ച് കാര്‍ട്ടൂണിറക്കിയ ഷാര്‍ളി എബ്ദോ തുര്‍ക്കി പ്രസിഡന്റ് ഉര്‍ദുഗാനെതിരെ അശ്ലീല കാർട്ടൂൺ ഇറക്കി. കഴിഞ്ഞ ദിവസം ഇസ്‍ലാം ആഗോള ഭീകരവാദത്തിന്‍റെ കേന്ദ്രമാണെന്ന ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണിന്‍റെ പ്രസ്താവനക്കെതിരെ രൂക്ഷമായ ഭാഷയിൽ ഉര്‍ദുഗാന്‍ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കാര്‍ട്ടൂണ്‍ പുറത്തുവന്നത്.

ട്രൗസറും ടീഷട്ടും ധരിച്ച് ബീര്‍ കുടിക്കുന്ന ഉര്‍ദുഗാന്‍ ഒരു ഹിജാബ് ധരിച്ച സ്ത്രീയുടെ സകേര്‍ട്ട് ഉയര്‍ത്തി നഗ്നശരീരം കാണുന്നതാണ് കാര്‍ട്ടൂണ്‍. 'Ohh...Prophet' എന്ന് ഉര്‍ദുഗാന്‍ പറയുന്നതായും കാര്‍ട്ടൂണിലൂണ്ട്.

അശ്‌ളീല കാർട്ടൂണിനെതിരെ നിയമപരവും നയതന്ത്രപരവുമായ നടപടികളെടുക്കുമെന്ന് തുര്‍ക്കി പ്രസിഡന്റ് മന്ത്രാലയം അറിയിച്ചു. എന്നാല്‍ താന്‍ ആ കാര്‍ട്ടൂണ്‍ നോക്കിയതേയില്ല എന്നാണ് കാര്‍ട്ടൂണിനോട് ഉര്‍ദുഗാന്‍ പ്രതികരിച്ചത്. ഞാന്‍ ആ കാര്‍ട്ടൂണ്‍ നോക്കിയതേയില്ല, കാരണം അധാര്‍മികമായ എഡിറ്റോറിയല്‍ പോളിസിയുള്ള ഈ മാഗസിന് വിലനല്‍കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല. പ്രവാചകനെ അധിക്ഷേപിച്ച ഈ ആഭാസന്മാരെപറ്റി ഒന്നും പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല" അദ്ദേഹം പ്രതികരിച്ചു.