അ​ഫ്ഗാ​നി​ൽ മു​സ്ലീം മോസ്കിൽ ചാ​വേ​റാ​ക്ര​മ​ണം; മ​ര​ണം നൂ​റ് ക​ട​ന്നു

jf
 

കാ​ബൂ​ൾ: അ​ഫ്ഗാ​നി​സ്ഥാ​നി​ലെ കു​ന്ദു​സി​ൽ ഷി​യാ മോസ്കിൽ ചാ​വേ​റാ​ക്ര​മ​ണ​ത്തി​ൽ മ​രി​ച്ച​വ​രു​ടെ എ​ണ്ണം നൂ​റു ക​ട​ന്നു. സ്ഫോ​ട​ന​ത്തി​ൽ നി​ര​വ​ധി പേ​ർ​ക്കു പ​രി​ക്കേ​റ്റി​രു​ന്നു. വെ​ള്ളി​യാ​ഴ്ച പ്രാ​ർ​ഥ​ന​യ്ക്കി​ടെ ഗോ​സാ​ർ ഇ ​സ​യി​ദ് അ​ബാ​ദ് മോസ്കിലാണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്.

യു​എ​സ് സൈ​ന്യം അ​ഫ്ഗാ​നി​സ്ഥാ​നി​ൽ​നി​ന്നും പി​ൻ​മാ​റി​യ​ശേ​ഷ​മു​ള്ള വ​ലി​യ ആ​ക്ര​മ​ണ​മാ​ണി​ത്. ആ​ക്ര​മ​ണ​ത്തി​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം ഐ​എ​സ് ഏ​റ്റെ​ടു​ത്തു.പ​രി​ക്കേ​റ്റ പ​ല​രു​ടെ​യും നി​ല ഗു​രു​ത​ര​മാ​ണെ​ന്ന് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു. മ​ര​ണ​സം​ഖ്യ ഉ​യ​രാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നും താ​ലി​ബാ​ൻ വ​ക്താ​വ് പ​റ​ഞ്ഞു.