ബ്ലോഗർക്ക് ജയിൽ ശിക്ഷ വിധിച്ച് ചൈന

punishment

ബെയ്‌ജിങ്‌:ഗാൽവാൻ താഴ്വരയിലെ സംഘർഷത്തെ കുറിച്ച് പരസ്യമായി അഭിപ്രായ പ്രകടനം നടത്തിയ ബ്ലോഗർക്ക് ജയിൽ ശിക്ഷ വിധിച്ച് ചൈന. എട്ട് മാസത്തെ ജയിൽ ശിക്ഷയാണ് വിധിച്ചിരിക്കുന്നത്. ഇത് കൂടാതെ പ്രധാന വെബ് സൈറ്റിലൂടെയും ദേശിയ മാധ്യമങ്ങളിലൂടെയും പത്ത് ദിവസങ്ങൾക് ഉള്ളിൽ പരസ്യമായി മാപ്പ് പറയണമെന്നും വിധിച്ചിട്ടുണ്ട്.

ലാബിഷിയോകിയോ എന്നയാൾക്കാണ് ചൈനീസ് കോടതി ശിക്ഷ വിധിച്ചത്. കിഴക്കൻ ചൈനയിലെ ജിയാങ്‌ഷു പ്രവിശ്യയിലെ നാൻജിങ് കോടതിയാണ് ശിക്ഷ വിധിച്ചത്. 2.5  മില്യൺ ഫോള്ളോവെർസ് ഉള്ള ബ്ലോഗെറാണ് ഇയാൾ. രാജ്യത്തിന് വേണ്ടി രക്തസാക്ഷികളായവരെ അപമാനിച്ചുവെന്നാണ്  കേസ്.