പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രേ ഡ്യൂഡെക്ക് കോവിഡ്

പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രേ ഡ്യൂഡെക്ക് കോവിഡ്

വാഴ്‌സ: പോളണ്ട് പ്രസിഡന്റ് ആന്‍ഡ്രേ ഡ്യൂഡെക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗ ഉറവിടം വ്യക്തമല്ല. എനിക്ക് ഇതുവരെ യാതൊരു ലക്ഷണങ്ങളുമില്ല. രുചിയുടെയോ മണത്തിന്റെയോ അഭാവം അനുഭവപ്പെടുന്നില്ല. എങ്കിലും പരിശോധന ഫലത്തില്‍ കോവിഡ് സ്ഥിരീകരിച്ചു.' -അദ്ദേഹം ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത വിഡിയോയില്‍ പറഞ്ഞു.

നിലവില്‍ തനിക്ക് മറ്റ് ആരോഗ്യപ്രശ്‌നങ്ങളില്ലെന്നും ഭാര്യയോടൊപ്പം നിരീക്ഷണത്തില്‍ കഴിയുമെന്നും ഔദ്യോഗിക ചുമതലകള്‍ നിര്‍വഹിക്കുമെന്നും ഡ്യൂഡെ പറഞ്ഞു.