ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ കോ​വി​ഡ് കേസുകൾ വർധിക്കുന്നു;പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​വാ​യി​രം കടന്നു

yy
സീ​യോ​ൾ:  ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ കോ​വി​ഡ് രോ​ഗി​ക​ളു​ടെ എ​ണ്ണ​ത്തി​ൽ വ​ൻ​വ​ർ​ധ​ന. പുതു​താ​യി 3,292 പേ​ര്‍​ക്കാ​ണ് ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ രോ​ഗം ബാ​ധി​ച്ച​ത്. വൈ​റ​സ് വ്യാ​പ​നം ആ​രം​ഭി​ച്ച ശേ​ഷ​മു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​തി​ദി​ന വ​ര്‍​ധ​ന​വാ​ണ് ഇ​പ്പോ​ള്‍ രേ​ഖ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

തു​ട​ര്‍​ച്ച​യാ​യ ര​ണ്ടാം ദി​വ​സ​മാ​ണ് ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ പ്ര​തി​ദി​ന രോ​ഗി​ക​ളു​ടെ എ​ണ്ണം മൂ​വാ​യി​രം ക​ട​ക്കു​ന്ന​ത്. ഇ​തോ​ടെ രാ​ജ്യ​ത്ത് ആ​കെ കോ​വി​ഡ് ബാ​ധി ച്ച​വ​രു​ടെ എ​ണ്ണം 406,065 ആ​യി ഉ​യ​ര്‍​ന്നു. ക​ഴി​ഞ്ഞ 24 മ​ണി​ക്കൂ​റി​നി​ടെ 29 പേ​രു​ടെ മ​ര​ണം കൂ​ടി സ്ഥി​രീ​ക​രി​ച്ച​തോ​ടെ ദ​ക്ഷി​ണ കൊ​റി​യ​യി​ല്‍ ആ​കെ കോ​വി​ഡ് ബാ​ധി​ച്ച് മ​രി​ച്ച​വ​രു​ടെ എ​ണ്ണം 3187 ആ​യി. 506 പേ​ര്‍ ഗു​രു​ത​രാ​വ​സ്ഥ​യി​ല്‍ ചി​കി​ത്സ​യി​ലു​ണ്ട്.

2020 ജ​നു​വ​രി​യി​ലാ​ണ് ദ​ക്ഷി​ണ​കൊ​റി​യ​യി​ൽ ആ​ദ്യ കോ​വി​ഡ് കേ​സ് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന​ത്. ഈ ​മാ​സ​മാ​ദ്യം സ​ർ​ക്കാ​ർ കോ​വി​ഡ് നി​യ​ന്ത്ര​ണ​ങ്ങ​ൾ പൂ​ർ​ണ മാ​യും നീ​ക്കി പൊ​തു​യി​ട​ങ്ങ​ൾ ജ​ന​ങ്ങ​ൾ​ക്ക് തു​റ​ന്നു​കൊ​ടു​ത്തി​രു​ന്നു. കോ​വി​ഡി​നൊ​പ്പം ജീ​വി​ക്കു​ക എ​ന്ന ന​യ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​യി​രു​ന്നു തീ​രു​മാ​നം. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് കോ​വി​ഡ് കേ​സു​ക​ളി​ലെ വ​ർ​ധ​ന​വ്.