യുഎഇയില്‍ 1,205 പേര്‍ക്ക് കൂടി കോവിഡ്; നാല് മരണം

യുഎഇയില്‍ 1,205 പേര്‍ക്ക് കൂടി കോവിഡ്; നാല് മരണം

അബുദാബി: യുഎഇയില്‍ 1,205 പേര്‍ക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു. ചികിത്സയിലായിരുന്ന 791 പേര്‍ രോഗമുക്തരായി. പുതിയതായി നടത്തിയ 110,952 കൊവിഡ് പരിശോധനകളില്‍ നിന്നാണ് പുതിയ രോഗികളെ കണ്ടെത്തിയത്.

ഇതുവരെ 158,990 പേര്‍ക്കാണ് യുഎഇയില്‍ കോവിഡ് സ്ഥിരീകരിക്കപ്പെട്ടിട്ടുള്ളത്. ഇവരില്‍ 148,871 പേരും ഇതിനോടകം രോഗമുക്തരായിട്ടുണ്ട്.

അതേസമയം കഴിഞ്ഞ 24 മണിക്കൂറിനിടെ നാലുപേര്‍ കൂടി രോഗം ബാധിച്ച് മരിച്ചു. 552 മരണങ്ങളാണ് ആകെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്.

നിലവില്‍ രാജ്യത്ത് 9,567 കൊവിഡ് രോഗികള്‍ ചികിത്സയിലുണ്ട്. 1.58 കോടി കോവിഡ് പരിശോധനകള്‍ ഇതുവരെ നടത്തിയതായാണ് ആരോഗ്യ-പ്രതിരോധ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്.