കോവിഡ് വൈറസിന് വീണ്ടും ജനതികമാറ്റം; കണ്ടെത്തിയത് വിയറ്റ്നാമിൽ

world

ഹനോയി: കോവിഡ്  വ്യാപനത്തിൽ വെല്ലുവിളിയായി വൈറസിന് വീണ്ടും ജനതികമാറ്റം. ഇന്ത്യയിലും യു കെയിലും ഉള്ള വൈറസ് വകഭേദങ്ങളുടെ സംയുക്തമായ കോവിഡ്  വൈറസ് വിയറ്റ്നാമിൽ കണ്ടെത്തി. വിയറ്റ്നാം ആരോഗ്യമന്ത്രിയാണ് ഈ കാര്യം സ്ഥിരീകരിച്ചത്.

മറ്റ്  വകഭേദങ്ങളെക്കാൾ വേഗത്തിൽ പടരുന്നതാണ് പുതിയ വൈറസിന്റെ രീതി. 6856  പേർക്കാണ് ഇതുവരെ വിയറ്റ്നാമിൽ കോവിഡ്  ബാധിച്ചത്. ഇതുവരെ 47  മരണങ്ങൾ കോവിഡ്  മൂലമെന്ന് സ്ഥിരീകരിച്ചു. രാജ്യത്ത് വാക്‌സിനേഷൻ പുരോഗമിക്കുകയാണ്.