പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ വിമര്‍ശിച്ച നേതാവിനെ പുറത്താക്കി

പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെ വിമര്‍ശിച്ച നേതാവിനെ പുറത്താക്കി

ബെയ്ജിങ്: കോവിഡ് പ്രശ്‌നത്തില്‍ പ്രസിഡന്റ് ഷി ജിന്‍പിങ്ങിനെതിരെ പരസ്യമായി വിമര്‍ശനം നടത്തിയ നേതാവിനെ ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയില്‍ നിന്നു പുറത്താക്കി. ഇദ്ദേഹത്തിനെതിരെ അഴിമതി, കൈക്കൂലി വാങ്ങല്‍, പൊതു ഫണ്ടുകള്‍ ദുരുപയോഗം ചെയ്യല്‍ തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തി വിചാരണ ചെയ്യും

. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിയല്‍ എസ്റ്റേറ്റ് കമ്പനിയുടെ ചെയര്‍മാനായ റെന്‍ ഷൂഷാങ് കഴിഞ്ഞ മാര്‍ച്ച് മുതല്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നില്ലായിരുന്നു. കോവിഡ് കൈകാര്യം ചെയ്ത രീതിയെയും സെന്‍സര്‍ഷിപ്പിനെയും വിമര്‍ശിച്ച് ലേഖനം പ്രസിദ്ധീകരിച്ചതിനു പിന്നാലെയായിരുന്നു ഇത്.