പ്രശസ്ത ഡാനിഷ് കാർട്ടൂണിസ്റ്റ് കുർട് വെസ്റ്റർഗാർഡ് അന്തരിച്ചു

kw

പ്രശസ്ത ഡാനിഷ് കാർട്ടൂണിസ്റ്റ് കുർട് വെസ്റ്റർഗാർഡ് അന്തരിച്ചു. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ഏറെ നാളായി ചികിത്സയിലായിരുന്ന ഇദ്ദേഹം ഞായറാഴ്ചയാണ് മരണപ്പെട്ടത്.

പ്രവാചകൻ മുഹമ്മദിന്റെ വിവാദ കാർട്ടൂണുകളിലൂടെയാണ് കുർട് വെസ്റ്റർഗാർഡ് പ്രശസ്തനായത്. ജില്ലാന്‍സ്​ പോസ്​റ്റന്‍ എന്ന ദിനപ്പത്രത്തിലാണ്​ കുര്‍ട്​ പ്രവാചക​െന്‍റ കാരിക്കേച്ചറുകള്‍ പ്രസിദ്ധീകരിച്ചത്​. ഇതേ തുടര്‍ന്ന്​ മുസ്​ലിം ലോകത്ത്​ വ്യാപകമായ പ്രതി​ഷേധം ഉയര്‍ന്നിരുന്നു.


'മുഹമ്മദിന്റെ മുഖം' എന്ന തലക്കെട്ടില്‍ പ്രസിദ്ധീകരിച്ച 12 ചിത്രങ്ങള്‍ വരച്ചത്​ കുര്‍ട്​ വെസ്​റ്റര്‍ഗാര്‍ഡ് ആയിരുന്നു. അതിലൊന്നില്‍ പ്രവാചകന്‍ ബോംബി​െന്‍റ ആകൃതിയിലുള്ള തലപ്പാവ് ധരിച്ചതായും ചിത്രീകരിച്ചിരുന്നു. ഇതാണ്​ പിന്നീട്​ വ്യാപകമായ എതിര്‍പ്പിന്​ ഇടയാക്കിയത്​.കാര്‍ട്ടൂണുകള്‍ തുടക്കത്തില്‍ ശ്രദ്ധിക്കപ്പെട്ടിരുന്നില്ല. പിന്നീട്​ കോപ്പന്‍ഹേഗനില്‍ കാര്‍ട്ടൂണുകള്‍ക്കെതിരെ പ്രകടനം നടന്നതോടെയാണ്​ സംഭവം പുറംലോകം അറിഞ്ഞത്​. തുടര്‍ന്ന്​ ഡെന്‍മാര്‍ക്കിലെ മുസ്ലീം രാജ്യങ്ങളില്‍ നിന്നുള്ള അംബാസഡര്‍മാര്‍ പ്രതിഷേധവുമായി രംഗത്തുവന്നു.

പിന്നീട് 2006 ൽ, ഫ്രഞ്ച് മാസികയായ ഷാർലെ എബ്ദോ കാർട്ടൂൺ പുനഃപ്രസിദ്ധീകരിച്ചതോടെ വീണ്ടും വിവാദങ്ങളും അക്രമങ്ങളും ഉണ്ടായി. അന്നത്തെ ഫ്രഞ്ച് പ്രസിഡന്റ് ഈ നടപടിയെ അപലപിച്ചിരുന്നു. 2011 നവംബറിലാണ് ഷാർലെ ഹെബ്ദോ ഓഫീസിനു നേരെ ആദ്യം ബോംബാക്രമണം നടന്നത്. 2013 ൽ ഷാർലെ ഹെബ്ദോ വിവാദ കാർട്ടൂണുകൾ ഉൾപ്പെടുത്തി സ്‌പെഷ്യൽ എഡിഷൻ പ്രസിദ്ധീകരിച്ചു.
 
2008 ൽ വെസ്റ്റർഗാഡിനെ വധിക്കാൻ ശ്രമിച്ചതിന് മൂന്ന് പേരെ അറസ്റ്റ് ചെയ്‌തിരുന്നു. 2010 ലും വെസ്റ്റർഗാഡിന്റെ വീട്ടിൽ അതിക്രമിച്ച് കയറി വധശ്രമം നടത്താൻ മുതിർന്ന ഒരു യുവാവിനെ അറസ്റ്റ് ചെയ്തിരുന്നു.