ദക്ഷിണാഫ്രിക്കയിൽ എച്ച്ഐവി ബാധിതയുടെ ശരീരത്തിൽ കോവിഡ് വൈറസിന് ജനതിക വ്യതിയാനം

variant

ജൊഹാനസ്ബർഗ്: ദക്ഷിണാഫ്രിക്കയിൽ എച്ച്ഐവി ബാധിതയായ 36  ക്കാരിയിൽ കോവിഡ്  വൈറസിന്  ജനതിക മാറ്റം സംഭവിച്ചതായി കണ്ടെത്തി.എച്ച്ഐവി രോഗബാധയുടെ അഡ്വാൻസ് സ്റ്റേജിൽ കഴിയുന്ന 36 കാരിയുടെ ശരീരത്തിൽ 216  ദിവസമാണ് കോവിഡ്  വൈറസ് ഉണ്ടായിരുന്നത്. അതിനിടെ 30  തവണയിലേറെ വൈറസിന് ജനതിക മാറ്റമുണ്ടായെന്നും കണ്ടെത്തൽ.

മെഡിക്കൽ ജേണൽ ആയ മേഡ്ആർഎക്സ്ഐവിയിലാണ് ഗവേഷണ റിപ്പോർട്ട് പ്രസിദ്ധീകരിച്ചത്. 2006 -ലാണ് യുവതിക്ക്    എച്ച്ഐവി സ്ഥിരീകരിച്ചത്. തുടർന്ന് ക്രമേണ രോഗപ്രതിരോധശേഷി കുറഞ്ഞു. 2020  സെപ്റ്റംബറിലാണ് ഇവർക്ക് വൈറസ് ബാധ കണ്ടെത്തിയത്. ഈ ജനതിക മാറ്റം ആശങ്കയുണ്ടാക്കുന്നതായി ഗവേഷകർ വിലയിരുത്തുന്നു.