ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി എൽ സാൽവദോർ

bitcoin

സാൻ സാൽവദോർ: ബിറ്റ്‌കോയിൻ കറൻസിയായി അംഗീകരിക്കുന്ന ആദ്യ രാജ്യമായി എൽ സാൽവദോർ. ഇന്നലെയാണ് ഇത് സംബന്ധിച്ച് രാജ്യത്ത് തീരുമാനം എടുത്തത്. 84 -ൽ 62 വോട്ടിന്റെ ഭൂരിപക്ഷത്തോടെയാണ് തീരുമാനം കോൺഗ്രസിൽ പാസ്സാക്കിയത്. ഈ തീരുമാനത്തിന് തൊട്ട് പിന്നാലെ  ബിറ്റ്‌കോയിന്റെ നിരക്ക് അഞ്ചു ശതമാനം വർധിച്ച് 34,239.17 ഡോളറിലെത്തി.

ബുധനാഴ്ച്ചയാണ് നിയമത്തിന്റെ കരട് പ്രസിഡന്റ് നായിബ് വോട്ടിങ്ങിന് പരിഗണിക്കുന്നതിനായി കോൺഗ്രസിന് അയച്ചത്. പിന്നാലെ വൻ ഭൂരിപക്ഷത്തോടെ നിയമം പാസ്സായി. ഇതോടെ രാജ്യത്ത് ടാക്സ് അടക്കമുള്ള കാര്യങ്ങൾക്ക് ഡിജിറ്റൽ കറൻസിയായി ബിറ്റ്‌കോയിൻ ഉപയോഗിക്കാം.