ട്വിറ്ററിൽനിന്ന് കൂടുതൽ ജീവനക്കാരെ ഒഴിവാക്കാൻ മസ്‌ക്; സെയില്‍സ്, പാര്‍ട്ണര്‍ഷിപ്പ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാകും ജോലി നഷ്ടമാകും

google news
musk
 

കാലിഫോര്‍ണിയ: ട്വിറ്ററിൽനിന്ന് കൂടുതൽ ജീവനക്കാരെ ഒഴിവാക്കാൻ ഒരുങ്ങി കമ്പനി ഉടമ ഇലോണ്‍ മസ്‌ക്. ട്വിറ്ററിന്റെ സെയില്‍സ്, പാര്‍ട്ണര്‍ഷിപ്പ് വിഭാഗങ്ങളിലെ ജീവനക്കാര്‍ക്കാകും ഇക്കുറി ജോലി നഷ്ടമാവുകയെന്നാണ് സൂചന. പിരിച്ചുവിടല്‍ സംബന്ധിച്ച തീരുമാനം ഉടനുണ്ടായേക്കും.

കൂടുതല്‍ ജീവനക്കാരെ പിരിച്ചുവിടാനുള്ള മസ്‌കിന്റെ നിര്‍ദേശത്തോട്‌ വിയോജിപ്പ് പ്രകടിപ്പിച്ച മാര്‍ക്കറ്റിങ് ആന്‍ഡ് സെയില്‍സ് വിഭാഗം മേധാവി റോബിന്‍ വീലറെയും പാര്‍ട്ണര്‍ഷിപ്പ് വിഭാഗം മേധാവി മാഗി സുനിവിക്കിനെയും പിരിച്ചുവിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

കമ്പനി ഏറ്റെടുത്തതിന് പിന്നാലെ ഇതിനോടകം 50 ശതമാനത്തിലധികം പേരെ മസ്‌ക് പിരിച്ചുവിട്ടിരുന്നു. കഠിനാധ്വാനം ചെയ്യാന്‍ കഴിയാത്ത ജീവനക്കാര്‍ കമ്പനിയില്‍ തുടരേണ്ടതില്ലെന്ന മസ്‌കിന്റെ അന്ത്യശാസനത്തിനു പിന്നാലെ കൂടുതല്‍ പേരാണ് ട്വിറ്റര്‍ വിട്ടുപോവുന്നത്.

Tags