ഇന്ത്യയിലെ യുഎസ് സ്ഥാനപതിയാവാന്‍ എറിക് ഗാര്‍സെറ്റി

eric garsety


 
ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതിയാവാന്‍  അടുത്ത അനുയായിയായ ലോസ് ആഞ്ചലസ് മേയര്‍ എറിക് ഗാര്‍സെറ്റി. ഗാര്‍സെറ്റിയെ അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന്‍ നാമനിര്‍ദേശം ചെയ്‌തേക്കും.  ബൈഡന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സഹ അധ്യക്ഷനായിരുന്നു ഗാര്‍സെറ്റി.

ചൈനയിലേക്ക് നിക്കോളാസ് ബേണ്‍സിനെയും ജപ്പാനിലേക്ക് റാം ഇമ്മാനുവലിനെയും ഇസ്രയേല്‍ സ്ഥാനപതിയായി ടോം നൈഡ്‌സിനെയും നിയമിക്കാനും സാധ്യതയുണ്ട്. ഫ്രാന്‍സ്, ഇറ്റലി, ക്യാനഡ എന്നിവിടങ്ങളില്‍ ഉള്‍പ്പെടെ നിയമിക്കേണ്ടവരുടെ പട്ടിക പൂര്‍ത്തിയാക്കി ഉടന്‍ സെനറ്റിന്റെ പരിഗണനയ്ക്ക് അയക്കും. പ്രഖ്യാപനം അടുത്തയാഴ്ച ഉണ്ടായേക്കും.