ധാ​ക്ക​യി​ൽ സ്ഫോ​ട​നം; 9 പേർ മരിച്ചു, 100 പേർക്ക് പരുക്ക്

Explosion in Old Dhaka building
 

ധാക്ക: ബംഗ്ലദേശ് തലസ്ഥാനമായ ധാക്കയിലുണ്ടായ സ്ഫോടനത്തിൽ 9 പേർ മരിച്ചു. 100 പേർക്കു പരുക്കേറ്റു. പരുക്കേറ്റവരെ ധാക്ക മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. 

പഴയ ധാക്കയിലെ സിദ്ദിഖ് ബസാറിലെ തിരക്കേറിയ മാർക്കറ്റിലാണു വൈകിട്ട് 5 മണിയോടെ സ്ഫോടനമുണ്ടായത്. ഒരു ബഹുനില  കെട്ടിടത്തിന്റെ ഏഴാം നിലയിലാണ് സ്ഫോടനമുണ്ടായതെന്നാണ് വിവരം.  ശു​ചി​മു​റി ഉ​പ​ക​ര​ണ​ങ്ങ​ൾ വി​ൽ​ക്കു​ന്ന ക​ട​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​ട്ടി​ട​മാ​ണ് ത​ക​ർ​ന്ന​ത്. സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന ബാ​ങ്ക് കെ​ട്ടി​ട​ത്തി​നും സ്ഫോ​ട​ന​ത്തി​ൽ കേ​ടു​പാ​ട് സം​ഭ​വി​ച്ചു.

സ്ഫോ​ട​ന​ത്തി​ന്‍റെ കാ​ര​ണം വ്യ​ക്ത​മാ​യി​ട്ടി​ല്ലെ​ന്നും പ്ര​ദേ​ശം സു​ര​ക്ഷി​ത​മാ​ക്കാ​ൻ ശ്ര​മം തു​ട​രു​ക​യാ​ണെ​ന്നും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.