അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രണ്ട് വർഷം വിലക്കേർപ്പെടുത്തി ഫേസ്ബുക്ക്

trump

വാഷിങ്ങ്ടൺ: അമേരിക്കൻ മുൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന് രണ്ട്  വർഷം  വിലക്കേർപ്പെടുത്തി ഫേസ്ബുക്ക്. കാപിറ്റോൾ അക്രമണ സംഭവത്തെ തുടർന്നാണ് ട്രംപിന് ഫേസ്ബുക്ക് വിലക്ക് ഏർപ്പെടുത്തിയത്. ഏർപ്പെടുത്തിയ വിലക്ക് 2023  വരെ തുടരും. കാപിറ്റോൾ  അക്രമ സംഭവത്തിന് ശേഷം ട്വറ്റർ,യൂട്യൂബ് എന്നിവയും ട്രംപിന് വിലക്ക് ഏർപ്പെടുത്തിയിരുന്നു.

ട്രംപിന്റെ സസ്പെന്ഷന് നടപടിയിലേക്ക് നായിച്ച  നിയമലംഘനങ്ങൾ ഗുരുതരമാണ്. പുതിയ പ്രോട്ടോകോൾ പ്രകാരം ഉയർന്ന ശിക്ഷയ്ക്ക് അദ്ദേഹം അർഹൻ ആണെന്നും ഫേസ്ബുക്ക് ഗ്ലോബൽ അഫ്ഫായർ മേധാവി നിക്ക് ഗ്ലെഗ്ഗ് പറഞ്ഞു. സോഷ്യൽമീഡിയ കമ്പനികൾ  നിരോധനം ഏർപ്പെടുത്തിയതോടെ ട്രംപ് സ്വന്തമായി ബ്ലോഗ്ഗ് തുടങ്ങിയെങ്കിലും അതും പൂട്ടി.