സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി; അഫ്​ഗാന് 120 കോ​ടി ഡോ​ള​റിന്റെ സാ​മ്പ​ത്തി​ക​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച് ലോകരാജ്യങ്ങൾ

sb

യു​നൈ​റ്റ​ഡ് ​നേ​ഷ​ൻ​സ്​: താലിബൻ പിടിച്ചെടുത്തതിന് പിന്നാലെ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന അ​ഫ്​​ഗാ​നി​സ്​​താ​ന്​​ 120 കോ​ടി ഡോ​ള​റിന്റെ സാ​മ്പ​ത്തി​ക​സ​ഹാ​യം പ്ര​ഖ്യാ​പി​ച്ച്​ ലോകരാജ്യങ്ങൾ . തി​ങ്ക​ളാ​ഴ്ച ജ​നീ​വ​യി​ൽ ചേ​ർ​ന്ന യു​നൈ​റ്റ​ഡ്​ നേ​ഷ​ൻ​സ്​ (യു.​എ​ൻ) അം​ഗ​രാ​ജ്യ​ങ്ങ​ളു​ടെ ഉ​ന്ന​ത നേ​തൃ​ത​ല യോ​ഗ​ത്തി​ലാ​ണ്​ തീ​രു​മാ​ന​മെ​ന്ന്​ യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അന്റോണി​യോ ഗു​ട്ട​റ​സ്​ വാ​ർ​ത്ത സ​മ്മേ​ള​ന​ത്തി​ൽ വ്യ​ക്​​ത​മാ​ക്കി. 

യു​ദ്ധ​ക്കെ​ടു​തി​യി​ൽ മാ​നു​ഷി​ക​മാ​യ പ്ര​തി​സ​ന്ധി അ​നു​ഭ​വി​ക്കു​ന്ന അ​ഫ്​​ഗാ​ൻ ജ​ന​ത​ക്ക്​ സാ​മ്പ​ത്തി​ക​സ​ഹാ​യം തു​ട​രേ​ണ്ട​തിന്റെ  പ്രാ​ധാ​ന്യം അ​ദ്ദേ​ഹം യോ​ഗ​ത്തി​ൽ അ​ടി​വ​ര​യി​ട്ടു. ഭീ​ക​ര​വാ​ദം, മ​നു​ഷ്യാ​വ​കാ​ശം, താ​ലി​ബാ​ൻ സ​ർ​ക്കാ​റിന്റെ  ഭ​ര​ണ​സ്വ​ഭാ​വം എ​ന്നി​വ​യി​ലെ ആ​ശ​ങ്ക​യും ലോ​ക​രാ​ജ്യ​ങ്ങ​ൾ അ​ഭി​മു​ഖീ​ക​രി​ക്ക​ണ​മെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.