നഖത്തിലെ നിറവ്യത്യാസവും കോവിഡിന്റെ ലക്ഷണമാകാമെന്ന് കണ്ടെത്തൽ

test

ലണ്ടൻ: നഖത്തിലെ നിറവ്യത്യാസവും കോവിഡിന്റെ ലക്ഷണമാകാമെന്ന് കണ്ടെത്തൽ. വിരലിന്റെ അടിയിൽ ചന്ദ്ര വളയം  പോലെ ചുവന്ന് തടിപ്പ് ദൃശ്യമാകുകയാണെങ്കിൽ അത് കോവിഡിന്റെ ലക്ഷണമാകാനുള്ള സാധ്യത കൂടുതലാണെന്ന് ബ്രിട്ടനിലെ ഈസ്റ്റ് അഗ്ലിയ സർവകലാശാലയിലെ ഗവേഷകർ നടത്തിയ പഠന റിപ്പോർട്ട് വ്യക്തമാകുന്നു. നിലവിൽ പനിയും ചുമയും ക്ഷീണവും മണം നഷ്ടപെടുന്നതും സ്വാദ് നഷ്ടപെടുന്നതും പൊതുവെ കണ്ട് വരാറുള്ള ലക്ഷണങ്ങളാണ്.

വയറുവേദന,വയറിളക്കം തുടങ്ങിയവ കോവിഡിന്റെ ലക്ഷണമാകാമെന്ന് റിപ്പോർട്ട് വന്നിട്ടുണ്ട്. ചില രോഗികളിൽ നഖങ്ങളിൽ നിറ വ്യത്യാസം കാണാറുണ്ട്. രോഗം സ്ഥിരീകരിച്ചതിന്  രണ്ട് ആഴ്ച്ചയ്ക്ക് ശേഷം ഈ ലക്ഷണങ്ങൾ കാണാം.