പ്രളയത്തിൽ മുങ്ങി പാക്കിസ്ഥാൻ; 57 മരണം കൂടി

flood in pakisthan
 

കറാച്ചി: കനത്ത പ്രളയത്തിൽ മുങ്ങി പാക്കിസ്ഥാൻ. കഴിഞ്ഞ 24 മണിക്കൂറിനിടെ കുട്ടികളടക്കം 57 പേർ കൂടി മരിച്ചു. ആളപായങ്ങൾക്ക് പുറമെ വലിയ കെട്ടിടങ്ങൾക്കും നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. 

ഏകദേശം മൂന്നരക്കോടി ജനങ്ങളെ പ്രളയം ബാധിച്ചുകഴിഞ്ഞു. പാക്കിസ്ഥാന്റെ ജനസംഖ്യയുടെ 15 ശതമാനത്തോളമാണിത്. വെള്ളപ്പൊക്കത്തെ തുടർന്ന് നിരവധി കുട്ടികൾ രോഗബാധിതരായിട്ടുണ്ട്. കുട്ടികളുടെ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ജൂൺ മുതൽ നിലക്കാതെ പെയ്യുന്ന മഴയിലാണ് രാജ്യത്ത് മിന്നൽ പ്രളയം ഉണ്ടായത്. ആയിരത്തിലധികം പേർക്ക് ജീവൻ നഷ്ടമായി. ലക്ഷക്കണക്കിന് ആളുകൾക്ക് വീട് നഷ്ടമായി.