"ഫ്ലൊ​റോ​ണ'; ഇ​സ്രാ​യേ​ലി​ൽ പുതിയ രോ​ഗം സ്ഥി​രീ​ക​രി​ച്ചു

ut
കോവിഡിന് പി​ന്നാ​ലെ ലോ​ക​ത്തെ വീ​ണ്ടും ഭീ​തി​യി​ലാ​ഴ്ത്തി പു​തി​യ വൈ​റ​സ്. ഫ്ലൊ​റോ​ണ എ​ന്ന പേ​രി​ലു​ള്ള രോ​ഗ​ത്തി​ന്‍റെ ആ​ദ്യ കേ​സ് ഇ​സ്രാ​യേ​ലി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്തു.കൊ​റോ​ണ​യു​ടെ​യും ഇ​ൻ​ഫ്ലു​വ​ൻ​സ​യു​ടെ​യും അ​ണു​ബാ​ധ ചേ​ർ​ന്നു​ണ്ടാ​കു​ന്ന രോ​ഗ​വ​സ്ഥ​യാ​ണ് ഫ്ലൊ​റോ​ണ. കോ​വി​ഡി​ന്‍റെ പു​തി​യ വ​ക​ഭേ​ദ​മാ​യ ഒ​മി​ക്രോ​ണി​നെ​തി​രെ ലോ​കം പോ​രാ​ടു​ന്ന​തി​നി​ടെ​യാ​ണ് ഭീ​തി പ​ട​ർ​ത്തി ഫ്ലൊ​റോ​ണ റി​പ്പോ​ർ​ട്ട് ചെ​യ്തി​രി​ക്കു​ന്ന​ത്. അ​തി​വേ​ഗ വ്യാ​പ​ന​ശേ​ഷി​യു​ള്ള ഒ​മി​ക്രോ​ൺ ഒ​ട്ടു​മി​ക്ക രാ​ജ്യ​ങ്ങ​ളി​ലും റി​പ്പോ​ർ​ട്ട് ചെ​യ്തി​രു​ന്നു.


30 വയസുള്ള ഗര്‍ഭിണിയായ സ്ത്രീയിലാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. പ്രസവത്തിനായി ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് ഇവര്‍ക്ക് രോഗം സ്ഥിരീകരിച്ചത്. ഇവര്‍ കൊവിഡ് വാക്‌സിനോ ഫ്‌ലൂ വാക്‌സിനോ നേരത്തേ എടുത്തിരുന്നില്ല. നിലവില്‍ അവരുടെ രോഗം ഭേഗമായെന്നും ഡിസ്ചാര്‍ജ് ചെയ്‌തെന്നും അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

സ്ത്രീക്ക് ഗുരുതരമായ ലക്ഷണങ്ങള്‍ ഒന്നും ഉണ്ടായിരുന്നില്ല. ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോള്‍ കൊറോണ പരിശോധനയും ഇന്‍ഫ്‌ലുവന്‍സ പരിശോധനയും നടത്തിയിരുന്നു. ഇവ രണ്ടും പോസറ്റീവാണെന്ന് സ്ഥിരീകരിക്കുകയായിരുന്നു, ഒബ്സ്റ്റെട്രിക്സ് ആന്‍ഡ് ഗൈനക്കോളജിയിലെ സ്‌പെഷ്യലിസ്റ്റ് പ്രൊഫസര്‍ അര്‍നോണ്‍ വെഗ്‌നിറ്റ്‌സര്‍ പറഞ്ഞു.

ആരോഗ്യ മന്ത്രാലയം ഇപ്പോഴും കേസ് പഠിച്ചുകൊണ്ടിരിക്കുകയാണ്. രണ്ട് വൈറസുകളുടെ സംയോജനം കൂടുതല്‍ ഗുരുതരമായ രോഗത്തിന് കാരണമാകുമോ എന്ന് ഇതുവരെ കണ്ടെത്താനായിട്ടില്ല. മറ്റ് രോഗികള്‍ക്ക് 'ഫ്‌ലോറോണ' ഉണ്ടായിട്ടുണ്ടാകാമെന്നും എന്നാല്‍ രോഗനിര്‍ണയം നടത്തിയിട്ടില്ലെന്നും ആരോഗ്യ ഉദ്യോഗസ്ഥര്‍ പറഞ്ഞു.