താലിബാന്‍ സര്‍ക്കാര്‍ രൂപീകരണം; ഐഎസ്‌ഐ തലവന്‍ താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും

Formation of Taliban government; The ISI chief will hold talks with Taliban leaders
 

കാബൂള്‍: താലിബാന്‍ സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് പാക് ചാര സംഘടനയായ ഐഎസ്‌ഐയുടെ തലവന്‍ കാബൂളില്‍ എത്തി. ഐഎസ്‌ഐ തലവന്‍ ലെഫ്റ്റനന്റ് ജനറല്‍ ഫൈസ് ഹമീദ് താലിബാന്‍ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. 

താലിബാന്റെ ക്ഷണപ്രകാരം ഉന്നത നേതാക്കളോടൊപ്പമാണ് ഫൈസ് ഹമീദ് എത്തിയതെന്ന് അഫ്ഗാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. അഫ്ഗാനില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് താലിബാനെ പാകിസ്ഥാന്‍ സഹായിക്കുമെന്ന് പാക് സൈനിക തലവന്‍ ഖമര്‍ ജാവേദ് ബജ്വ ബ്രിട്ടീഷ് ആഭ്യന്തര സെക്രട്ടറിയോട് നേരത്തെ പറഞ്ഞിരുന്നു. അഫ്ഗാനിലെ സമാധാനത്തിനും സ്ഥിരതക്കും വേണ്ടി പോരാടുമെന്നും അദ്ദേഹം വ്യക്തമാക്കി.