പാക് മുന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ അന്തരിച്ചു

hfy

കറാച്ചി: പാകിസ്ഥാന്‍ മുന്‍ പ്രസിഡന്റ് മംനൂന്‍ ഹുസൈന്‍ (80) അന്തരിച്ചു. വാര്‍ധക്യ സഹജമായ അസുഖത്തെ തുടര്‍ന്നായിരുന്നു അന്ത്യം. കഴിഞ്ഞ ഫെബ്രുവരിയിൽ അർബുദം സ്​ഥിരീകരിച്ചിരുന്നു. 

പാക്കിസ്ഥാന്‍ മുസ്‌ലിം ലീഗ്-എന്‍(പി.എം.എല്‍-എന്‍.) പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവാണ് മംനൂന്‍ ഹുസൈന്‍.പാകിസ്​താ‍െൻറ 12ാമത്തെ പ്രസിഡൻറായി 2013ലാണ്​ മംനൂൻ ഹുസൈൻ ചുമതലയേറ്റത്​. 2018 വരെ അധികാരത്തിൽ തുടർന്നു.മുന്‍ പ്രധാനമന്ത്രി നവാസ് ശരീഫിന്റെ അടുത്ത അനുയായി ആയിട്ടാരുന്നു അദ്ദേഹം അറിയപ്പെട്ടിരുന്നത്. പട്ടാള അട്ടിമറിയെത്തുടര്‍ന്ന് പ്രധാനമന്ത്രി പദം നഷ്ടപ്പെട്ട് വിദേശത്തേക്ക് കടന്നപ്പോള്‍ ശരീഫിനോടൊപ്പം ഉറച്ചുനിന്ന നേതാവാണ് മംനൂന്‍.