യുഎസ് മുന്‍ പ്രതിരോധ സെക്രട്ടറി ഡോണാള്‍ഡ് റംസ്‌ഫെല്‍ഡ് അന്തരിച്ചു

it

വാഷിങ്ടൻ: യുഎസിന്റെ മുൻ പ്രതിരോധ സെക്രട്ടറി ഡോണൾഡ് റംസ്ഫെൽഡ് (88) അന്തരിച്ചു. അർബുദ ബാധിതനായിരുന്നു. ഇ​റാ​ഖ് യു​ദ്ധ​ത്തി​ന്‍റെ മു​ഖ്യ​ശി​ൽ​പി​ക​ളി​ലൊ​രാ​ളാ​യി​രു​ന്നു റം​സ്ഫെ​ൽ​ഡ്.1975 മുതൽ 1977 വരെ പ്രസിഡന്റ് ജെറാൾഡ് ഫോഡിനൊപ്പവും 2001 മുതൽ 2006 വരെ പ്രസിഡന്റ് ജോർജ് ഡബ്ല്യു. ബുഷിനൊപ്പവും പ്രതിരോധ സെക്രട്ടറിയായി പ്രവർത്തിച്ചു.74–ാം വയസ്സിലാണ് ജോർജ് ഡബ്ല്യു ബുഷിനൊപ്പം പ്രതിരോധ സെക്രട്ടറിയായി പ്രവർത്തിക്കുന്നത്.