മുസ്‌ലിം കുടുംബത്തിലെ നാല് പേർ കാനഡയിൽ കൊല്ലപ്പെട്ടു

crime

ഒന്റാരിയോ: മുസ്‌ലിം കുടുംബത്തിലെ നാല് പേർ  ലണ്ടനിൽ കൊല്ലപ്പെട്ടു. ആസൂത്രിതമായ അക്രമമാണിതെന്ന് പ്രാദേശിക പോലീസ് വിലയിരുത്തുന്നു. 20 വയസ്സുള്ള ഒരു യുവാവിനെതിരെ കൊലപാതക കുറ്റത്തിന് ചാർജുകൾ ചുമത്തിയിട്ടുണ്ട്.

ഒരു മുസ്ലിം കുടുംബത്തിന് നേരെയാണ് അക്രമം ഉണ്ടായത്. എന്നാൽ ഇരകളുടെ പേരുകൾ ഇതുവരെ വെളിപ്പെടുത്തിയിട്ടില്ല. കുടുംബാംഗങ്ങളുടെ അഭ്യർഥനയെ തുടർന്നാണിത്. ഒൻപത് വയസുള്ള ഒരാൺകുട്ടി  ഗുരുതര പരിക്കോടെ ആശുപത്രിയിലാണ്. 20 വയസ്സുകാരനായ നഥാനിയേലിനെതിരെ തീവ്രവാദ ചാർജുകളും നിലനിന്നേക്കും.


കുടുംബം മുസ്ലിം വിശ്വാസികൾ ആണെന്നുള്ളത് അവർക്ക് എതിരെ അക്രമം നടത്താൻ കാരണമായെന്ന് ഡെപ്യൂട്ടി ഇൻസ്‌പെക്ടർ പറഞ്ഞു. മരിച്ചവരുടെ പോസ്റ്റ് മോർട്ടം ചൊവ്വാഴ്ച്ച നടക്കും. ലണ്ടൻ മേയർ എഡ്  ഹോൾഡർ സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി.