അമേരിക്കയിൽ കോവിഡ് വാക്‌സിൻ എടുക്കുന്നവർക്ക് സൗജന്യമായി ബിയർ

beer

ന്യൂയോർക്ക്; അമേരിക്കയിൽ കോവിഡ്  വാക്‌സിൻ എടുക്കുന്നവർക്ക് സൗജന്യമായി ബിയർ  നൽകും. അടുത്ത മാസം 4 ന്  മുൻപ് കോവിഡ്  വാക്‌സിൻ ഒരു ഡോസെങ്കിലും എടുത്ത് പ്രായപൂർത്തിയവരുടെ എണ്ണം 70  ശതമാനത്തിൽ എത്തിക്കാനാണ് ശ്രമം. പ്രസിഡന്റ് ജോ ബൈഡൻ ആണ്  പ്രഖ്യാപനം നടത്തിയത്. ഒരു ബിയർ  കമ്പനിയാണ് ബിയർ  വാഗ്ദാനം ചെയ്തിരിക്കുന്നത്.

വാക്‌സിൻ സ്വീകരിച്ചവരുടെ എണ്ണം 70  ശതമാനത്തിലേക്ക് എത്തിക്കാൻ ഇനി 20  മില്യൺ ജനങ്ങൾ കൂടി വാക്‌സിൻ എടുക്കണം. വാക്‌സിൻ എടുത്തതിന് ശേഷം അവധിയെടുക്കേണ്ടി വന്നാൽ സൗജന്യ ശിശു പരിചരണവും സർക്കാർ വാഗ്ദാനം ചെയ്യുന്നു. അതേ  സമയം അമേരിക്കയിലെ 50  ശതമാനം ജനങ്ങളും വാക്‌സിൻ സ്വീകരിച്ച് കഴിഞ്ഞു.