ഗാന്ധിജിയുടെ പേരക്കുട്ടിയുടെ മകൾക്ക് ഏഴ് വർഷം ജയിൽശിക്ഷ

gg

ജൊഹാനസ്ബർഗ്: രാഷ്ടപിതാവ് മഹാത്മാ ഗാന്ധിയുടെ കൊച്ചുമകൾ ഇള ഗാന്ധിയുടെ പുത്രി ആഷിഷ് ലതാ രാംഗോബിന് (56) ഏഴ് വർഷം തടവ്. സാമ്പത്തിക തട്ടിപ്പുകേസിലാണ് ശിക്ഷ. വ്യാജ രേഖകൾ കാട്ടി ദക്ഷിണാഫ്രിക്കയിലെ ബിസിനസുകാരൻ എസ്.ആർ. മഹാരാജിൽനിന്നു 3.3 കോടി രൂപ കൈക്കലാക്കിയ കേസിലാണു ഡർബനിലെ കോടതി ശിക്ഷ വിധിച്ചത്. 

ഗാന്ധിജിയുടെ രണ്ടാമത്തെ മകൻ മണിലാലിന്റെ ഏറ്റവും ഇളയ മകളാണ് പ്രശസ്ത മനുഷ്യാവകാശ പ്രവർത്തകയും ദക്ഷിണാഫ്രിക്ക മുൻ പാർലമെന്റംഗവുമായ ഇള ഗാന്ധി. ഇവരുടെ മകൾക്കാണ് ശിക്ഷ വിധിക്കപ്പെട്ടത്.