ഇസ്രായേലിന്റെ അക്രമണങ്ങള്‍ക്കിടയില്‍ ഗാസയില്‍ ഭക്ഷണം തീര്‍ന്നു. ആയിരക്കണക്കിന് ആളുകളെ മാറ്റിപ്പാര്‍പ്പിച്ചതും ബേക്കറികളില്‍ ബോംബാക്രമണം നടത്തിയതും ഭക്ഷ്യപ്രതിസന്ധി വര്‍ധിപ്പിച്ചു

google news
food crisis


chungath new advt

ഇസ്രായേല്‍ നടത്തുന്ന അക്രമങ്ങള്‍ക്കിടയില്‍ ഗാസയില്‍ ഭക്ഷ്യക്ഷാമം രീക്ഷമായി തുടരുന്നു.ഐക്യരാഷ്ട്രസഭയുടെ കണക്കനുസരിച്ച്, ഇന്ധനം, വെള്ളം, ഗോതമ്പ് പൊടി എന്നിവയുടെ അഭാവവും ഘടനാപരമായ തകരാറും കാരണം വടക്കന്‍ ഗാസ മുനമ്പിലെ ഒരു ബേക്കറിയും നവംബര്‍ 7 മുതല്‍ പ്രവര്‍ത്തിക്കുന്നില്ല.ഗാസ മുനമ്പിലെ  11 ബേക്കറികള്‍ പൂര്‍ണ്ണമായും നശിച്ചു,മറ്റുള്ളവയ്ക്ക് മാവും ഇന്ധനവും വൈദ്യുതിയും ഇല്ലാത്തതിനാല്‍ പ്രവര്‍ത്തിക്കാനും കഴിയുന്നില്ല.ഒക്ടോബര്‍ 7-ന് ഇസ്രായേല്‍ ഗാസ മുനമ്പില്‍ സമ്പൂര്‍ണ ഉപരോധം ഏര്‍പ്പെടുത്തിയതിനുശേഷം സഹായവാഹനങ്ങള്‍ കഷ്ടിച്ച് കടന്നുപോയിരുന്നെങ്കിലും പ്രദേശത്തെ 2.3 ദശലക്ഷം ആളുകള്‍ക്ക് ആവശ്യമുള്ളതിന്റെ ചെറിയ ശതമാനം മാത്രമേ പരിഹരിക്കാന്‍ കഴിഞ്ഞിട്ടുള്ളൂ.

also read ഗാസ്സയില്‍ താല്‍ക്കാലിക ആശുപത്രികള്‍ ആവശ്യമാണെന്ന് ഗാസ ആരോഗ്യമന്ത്രാലയം.

നവംബര്‍ 14-ന് ഈജിപ്തില്‍ നിന്ന് സഹായവുമായി തൊണ്ണൂറ്റിഒന്ന് ട്രക്കുകള്‍ പ്രവേശിച്ചു യുദ്ധം ആരംഭിക്കുന്നതിന് മുമ്പ്, പ്രതിദിനം ശരാശരി 500 ട്രക്കുകള്‍ ഗാസ മുനമ്പിലേക്ക് പ്രവേശിക്കുമായിരുന്നു.എന്നാല്‍ ഒക്ടോബര്‍ 21 മുതല്‍ ഗാസയിലേക്ക് പ്രവേശിച്ച ട്രക്കുകളുടെ എണ്ണം വെറും 1,187 ആയി ചുരുങ്ങി.ഇസ്രായേലി യുദ്ധത്തിന് മുമ്പ് 70 ശതമാനം കുട്ടികളിലും പോഷകാഹാരക്കുറവ്, ദുര്‍ബലമായ പ്രതിരോധശേഷി എന്നിവയുള്‍പ്പെടെയുള്ള വിവിധ ആരോഗ്യപ്രശ്‌നങ്ങള്‍ കണ്ടിരുന്നു.ഇസ്രായേലിന്റെ ബോംബാക്രമണത്തിന്റെ ഫലമായി ഈ സംഖ്യ 90 ശതമാനത്തിലേറെയായി വര്‍ദ്ധിച്ചതായി യൂറോ-മെഡിറ്ററേനിയന്‍ ഹ്യൂമന്‍ റൈറ്റ്‌സ് മോണിറ്റര്‍ പറഞ്ഞു.വാണിജ്യ സ്ഥാപനങ്ങള്‍, റെസ്റ്റോറന്റുകള്‍, സിവിലിയന്‍ സ്ഥാപനങ്ങള്‍ എന്നിവയെ ആശ്രയിക്കുന്ന ഇലക്ട്രിക്കല്‍ ജനറേറ്ററുകള്‍ക്കും സൗരോര്‍ജ്ജ യൂണിറ്റുകള്‍ക്കുമെതിരെ ഇസ്രായേല്‍ ശ്രദ്ധ കേന്ദ്രീകരിച്ചതായി റിപ്പോര്‍ട്ട് എടുത്തുകാണിക്കുന്നു.ഇസ്രയേലിന്റെ ആക്രമണങ്ങളില്‍ ഗാസയുടെ കിഴക്കുള്ള കാര്‍ഷിക മേഖലയും ഫ്‌ലോര്‍ സിലോകളും മത്സ്യത്തൊഴിലാളികളുടെ ബോട്ടുകളും, ഫലസ്തീന്‍ അഭയാര്‍ത്ഥികള്‍ക്കായുള്ള യുഎന്‍ റിലീഫ് ആന്‍ഡ് വര്‍ക്ക്‌സ് ഏജന്‍സി  അടക്കം ദുരിതാശ്വാസ സംഘടനകള്‍ക്കുള്ള വിതരണ കേന്ദ്രങ്ങളും,  നശിപ്പിച്ചതായും റിപ്പോര്‍ട്ടുകള്‍ ചൂണ്ടിക്കാട്ടുന്നു.
' ബോംബാക്രമണത്തില്‍ ഞങ്ങള്‍ മരിച്ചില്ലെങ്കില്‍, ദാഹമോ വിശപ്പോ തണുപ്പോ കാരണം  മരിക്കാന്‍ ഇടയാകുമെന്ന് ഇസ്രായേലികള്‍ ഞങ്ങളോട് പറയുന്നത് പോലെയാണ് മനുഷ്യത്വമില്ലാത്ത വളരെ ക്രൂരമായ ഈ  യുദ്ധം ' വടക്കന്‍ പട്ടണമായ ബൈത്ത് ഹനൂനില്‍ നിന്ന് ഖാന്‍ യൂനിസിന് കിഴക്കുള്ള ബാനി സുഹൈലയിലെ സ്‌കൂളിലേക്ക് ഒമ്പത് കുട്ടികളുമായി നാടുവിടപ്പെട്ട മെയ്‌സറ സാദ് പറയുന്നു.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു