ഹാഫിസ് സയീദിന് 10 വര്‍ഷം തടവിന് ശിക്ഷിച്ച് പാക് കോടതി

ഹാഫിസ് സയീദിന് 10 വര്‍ഷം തടവിന് ശിക്ഷിച്ച് പാക് കോടതി

ഇ​സ്‌​ലാ​മാ​ബാ​ദ്: മും​ബൈ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന്‍റെ മു​ഖ്യ​സൂ​ത്ര​ധാ​ര​നും ജ​മാ​അ​ത്ത്- ഉ​ദ്ദ്-​ദ​വ സ്ഥാ​പ​ക​നു​മാ​യ ഹാ​ഫീ​സ് സെ​യ്ദി​ന് 10 വര്‍ഷം തടവിന് ശിക്ഷിച്ച് പാക് കോടതി. ലാ​ഹോ​റി​ലെ തീ​വ്ര​വാ​ദ വി​രു​ദ്ധ കോ​ട​തി​ രണ്ട് തീവ്രവാദ കേസുകളിലാണ് സയീദിന് 10 വര്‍ഷം തടവിന് വിധിച്ചതെന്ന് വാര്‍ത്താ ഏജന്‍സിയായ പി.ടി.ഐ റിപ്പോര്‍ട്ട് ചെയ്തു.

സെ​യ്ദ് ഉ​ള്‍​പ്പെ​ടെ സം​ഘ​ട​ന​യി​ലെ നാ​ല് നേ​താ​ക്ക​ള്‍​ക്കെ​തി​രെ ര​ണ്ടി​ലേ​റെ കേ​സു​ക​ളി​ല്‍ ശി​ക്ഷ വി​ധി​ച്ച​താ​യി കോ​ട​തി ഉ​ദ്യോ​ഗ​സ്ഥ​നെ ഉ​ദ്ധ​രി​ച്ച്‌ പി​ടി​ഐ റി​പ്പോ​ര്‍​ട്ട് ചെ​യ്തു.

ഹ​ഫീ​സ് സെ​യ്ദി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹാ​യി​ക​ളാ​യ സ​ഫ​ര്‍ ഇ​ക്ബാ​ലി​നും യാ​ഹ്യ മു​ജാ​ഹി​ദി​നും 10 വ​ര്‍​ഷ​വും ആ​റ് മാ​സ​ത്തേ​യ്ക്കു​മാ​ണ് ത​ട​വ്. സെ​യ്ദി​ന്‍റെ ബ​ന്ധു​വാ​യ അ​ബ്ദു​ല്‍ റ​ഹ്മാ​ന്‍ മ​ക്കി​ക്ക് ആ​റ് മാ​സം ത​ട​വ് വി​ധി​ച്ചു.

ഭീകരപ്രവര്‍ത്തനത്തിന് സാമ്പത്തിക സഹായം നല്‍കിയതുമായി ബന്ധപ്പെട്ട കേസിലാണ് ഹാഫിസ് സയീദിനെ പാകിസ്താനില്‍ അറസ്റ്റ് ചെയ്തത്. 41 കേസുകളാണ്​ സയീദിനെതിരെ ഇതുവരെ രജിസ്​റ്റര്‍ ചെയ്​തത്​. അതില്‍ 21 കേസുകള്‍ തീര്‍പ്പാക്കി. ഇതില്‍ നാലെണ്ണത്തിലാണ്​ സയീദ്​ ശിക്ഷിക്കപ്പെട്ടത്​.

2008-ലെ മുംബൈ ഭീകരാക്രമണത്തിന്റെ മുഖ്യ ആസൂത്രകനായിരുന്നു ഹാഫിസ് സയീദ്. 166 പേരാണ് 2008-ലെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ടത്. ഇതിനുശേഷം ഹാഫിസ് സയീദിനെതിരേ കര്‍ശന നടപടി വേണമെന്ന് ഇന്ത്യ ആഗോളതലത്തില്‍ ആവശ്യപ്പെട്ടിരുന്നു. ഐക്യരാഷ്ട്ര സഭയും യു.എസും ആഗോള തീവ്രവാദിയായിയായി പ്രഖ്യാപിച്ചിരുന്നു. ഹാഫിസ് സയീദിന്റെ തലയ്ക്ക് 10 മില്യണ്‍ ഡോളറും പ്രഖ്യാപിച്ചിരുന്നു.