ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ഹോളണ്ട്

flight

ആംസ്റ്റർഡാം: ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഏർപ്പെടുത്തിയ വിലക്ക് നീക്കി ഹോളണ്ട്. രാജ്യത്തെ കോവിഡ്  ബാധ ഉയരുന്ന സാഹചര്യത്തിൽ കഴിഞ്ഞ ഏപ്രിൽ 26 നാണ് ഇന്ത്യയിൽ നിന്നുള്ള യാത്രാവിമാനങ്ങൾക്ക് ഹോളണ്ട് വിലക്ക് ഏർപ്പെടുത്തിയത്.

ആംസ്റ്റർഡാമിലെ  ഇന്ത്യൻ എംബസിയാണ് ഈക്കാര്യം ട്വിറ്ററിൽ അറിയിച്ചത്. അതേ  സമയം കോവിഡ്  ഹൈ റിസ്ക് വിഭാഗത്തിൽപെട്ട യൂറോപ്പിൽ ഉൾപ്പെടാതെ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്ക് യൂറോപ്യൻ യൂണിയൻ ഏർപ്പെടുത്തിയ വിലക്ക് നിലവിലുണ്ട്.