ഹോളിവുഡ് റിപ്പർക്ക് വധശിക്ഷ

ripper

രണ്ടു സ്ത്രീകളുടെ കൊലപാതകത്തിനു കാരണക്കാരനായ ‘ഹോളിവുഡ് റിപ്പർ’ എന്നറിയപ്പെടുന്ന മൈക്കൽ ഗാർജ്യുലോയ്ക്കു വധശിക്ഷ വിധിച്ചു. കലിഫോർണിയയിലെ ലൊസാഞ്ചലസ് കൗണ്ടി കോടതിയാണു വിധി പ്രസ്താവിച്ചത്.

ഹോളിവുഡ് നടൻ ആഷ്ടൻ കച്ചറുടെ കാമുകിയും ഫാഷൻ ഡിസൈൻ വിദ്യാർഥിയുമായ ആഷ്‌ലി എല്ലെറിനായിരുന്നു (22) കൊല്ലപ്പെട്ടവരിലൊരാൾ. ഇരുപത് വർഷം മുൻപ് ഹോളിവുഡിലുള്ള ആഷ്‌ലിയുടെ വീട്ടിൽ വച്ചായിരുന്നു സംഭവം. ശരീരത്തിൽ 47 തവണ കുത്തി മുറിവേ‍ൽപിച്ചായിരുന്നു കൊലപാതകം.
2005 ൽ കലിഫോർണിയയിലെ എൽ മോണ്ടെയിൽ, മരിയ ബ്രൂണോ (32) എന്ന യുവതിയെയും മൈക്കൽ കുത്തിക്കൊന്നു. മൂന്നു വർഷങ്ങൾക്കു ശേഷം മിഷേൽ മർഫി എന്ന യുവതിയെ കൊല്ലാൻ മൈക്കൽ ശ്രമിച്ചു. എന്നാൽ യുവതി ചെറുത്തു നിൽക്കുകയും ശ്രമം രക്ഷിക്കുകയും ചെയ്തു. തുടർന്നാണു മൈക്കലിനു പിടി വീണത്. 1993 ൽ ഇലിനോയിയിൽ ഒരു പതിനെട്ടുകാരി കൊല്ലപ്പെട്ട കേസിലും മൈക്കൽ പ്രതിയാണ്.