ഹോ​ളി​വു​ഡ് താ​രം ജാ​ക്കി​ചാ​ന്‍ ചൈ​നീ​സ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ലേക്ക്

er

ബെ​യ്ജിം​ഗ്: ഹോ​ളി​വു​ഡ് താ​രം ജാ​ക്കി​ചാ​ന്‍ ചൈ​നീ​സ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി​യി​ല്‍ ചേ​രു​ന്നു. ബെ​യ്ജിം​ഗി​ല്‍ ചൈ​നീ​സ് ക​മ്മ്യൂ​ണി​സ്റ്റ് പാ​ര്‍​ട്ടി സം​ഘ​ടി​പ്പി​ച്ച ച​ട​ങ്ങി​ലാ​ണ് താ​രം ഇ​ക്കാ​ര്യം തു​റ​ന്നു പ​റ​ഞ്ഞ​ത്. പ്രസിഡന്റ് ഷീ ജിൻപിംഗിന്റെ സാന്നിദ്ധ്യത്തിലായിരുന്നു തുറന്നുപറച്ചിൽ. നിരവധി സിനിമാ താരങ്ങളും രാഷ്ട്രീയ നേതാക്കളും ചടങ്ങിൽ സന്നിഹിതരായിരുന്നു.നി​ല​വി​ല്‍ ചൈ​ന ഫി​ലിം അ​സോ​സി​യേ​ഷ​ന്‍ വൈ​സ് ചെ​യ​ര്‍​മാ​നാ​ണ് ജാ​ക്കി​ചാ​ന്‍.

''കമ്മ്യൂണിസ്​റ്റ്​ പാർട്ടിയുടെ മഹത്വമെന്താണെന്ന്​ മനസിലാക്കാൻ കഴിഞ്ഞു.വാഗ്​ദാനങ്ങളെല്ലാം നിറവേറ്റുന്ന പാർട്ടിയാണത്​. ഒരുപാട്​ രാജ്യങ്ങൾ സന്ദർശിച്ചിട്ടുണ്ട്​. നമ്മുടെ രാജ്യം അടുത്തിടെയായി ഒരുപാട്​ പുരോഗതിയിലെത്തി. എവിടെയായാലും ചൈനക്കാരൻ എന്ന പേരിൽ അഭിമാനിക്കുന്നു. ഹോ​ങ്കോങ്​ എെൻറ ജന്മനാടും ചൈന സ്വന്തം വീടും ആണ്​​. രണ്ടിനെയും ഞാൻ സ്​നേഹിക്കുന്നു. ഹോ​ങ്കോങ്ങിൽ ഉടൻ സമാധാനം പുന:സ്​ഥാപിക്കാൻ കഴിയുമെന്നാണ്​ പ്രതീക്ഷ''-ജാക്കി ചാൻ പറഞ്ഞു.