അഫ്‌ഗാൻ സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറോളം താലിബാൻ സേന പ്രവർത്തകർ കൊല്ലപ്പെട്ടു

taliban

കാബൂൾ: അഫ്‌ഗാൻ  സേനയുമായുള്ള ഏറ്റുമുട്ടലിൽ നൂറോളം താലിബാൻ സേന അംഗങ്ങൾ കൊല്ലപ്പെട്ടതായി അഫ്‌ഗാൻ പ്രതിരോധ മന്ത്രാലയം. 50 -ഓളം വരുന്ന ആളുകൾക്ക് പരിക്കേറ്റു. വൻ  ആയുധ ശേഖരം പിടിച്ചെടുത്തെന്നും വിവരം.

ലാഖ്‌മാൻ,കുനാർ,ഖസ്‌നി,പക്തിയ തുടങ്ങിയ മേഖലകളിലാണ് സൈന്യത്തിന്റെ ഓപ്പറേഷൻ നടക്കുന്നത്. അഫ്‌ഗാനിലെ വിവിധ പ്രദേശങ്ങളിലായി താലിബാൻ സേന സ്ഥാപിച്ച് 35 -ഓളം തരം മൈനുകൾ നിർവീര്യം ആക്കിയതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.