ഇ​മ്രാ​ൻ ഖാ​നും ഭാ​ര്യ​ക്കും പാ​ക്കി​സ്ഥാ​ൻ വി​ടു​ന്ന​തി​ന്‌ വി​ല​ക്ക്‌

google news
Imran Khan wife Bushra Bibi
 

ഇ​സ്‌​ലാ​മാ​ബാ​ദ്: പാ​ക്കി​സ്ഥാ​ൻ മു​ൻ പ്ര​ധാ​ന​മ​ന്ത്രി ഇ​മ്രാ​ൻ ഖാ​നെ നോ ​ഫ്ലൈ ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി രാ​ജ്യം വി​ടു​ന്ന​തി​ൽ​നി​ന്നു വി​ല​ക്കി. ഇ​മ്രാ​ൻ ഖാ​ന്‍റെ ഭാ​ര്യ ബു​ഷ്റ ബീ​ബി​യെ​യും പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യു​ടെ 80 നേ​താ​ക്ക​ളെ​യും ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ഖാസിം സൂരി, അസദ് ഉമർ, അസദ് ഖൈസർ, അസ്‌ലം ഇഖ്ബാൽ, യാസ്മിൻ റാഷിദ്, മുറാദ് സയീദ്, മാലിക ബുഖാരി, ഫവാദ് ചൗധരി, ഹമ്മദ് അസ്ഹർ തുടങ്ങിയ നേതാക്കളാണ് ലിസ്റ്റിൽ ഉൾപ്പെടുന്നത്. രാജ്യത്തുടനീളമുള്ള വിമാനത്താവളങ്ങളിലും എക്‌സിറ്റ് പോയിന്റുകളിലും ഈ വ്യക്തികളുടെ പേരുകൾ നൽകിയിട്ടുണ്ടെന്ന് ഉറപ്പാക്കാൻ ആഭ്യന്തര മന്ത്രാലയം അതിവേഗ നടപടി സ്വീകരിച്ചതായാണ് റിപ്പോർട്ട്

അ​തേ​സ​മ​യം ഇ​മ്രാ​ൻ ഖാ​ന്‍റെ പാ​ർ​ട്ടി​യാ​യ പാ​ക്കി​സ്ഥാ​ൻ തെ​ഹ്രീ​കെ ഇ​ൻ​സാ​ഫ് ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ചി​ട്ടി​ല്ല. പാ​ക്കി​സ്ഥാ​ൻ തെ​ഹ്‍​രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യെ നി​രോ​ധി​ക്കാ​ൻ സ​ർ​ക്കാ​ർ ആ​ലോ​ചി​ക്കു​ന്ന​താ​യി പ്ര​തി​രോ​ധ മ​ന്ത്രി ഖാ​ജ ആ​സി​ഫ് ക​ഴി​ഞ്ഞ ദി​വ​സം വ്യ​ക്ത​മാ​ക്കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ന​ട​പ​ടി.

അ​ഴി​മ​തി കേ​സി​ൽ മേ​യ് ഒ​ൻ​പ​തി​ന് ഇ​മ്രാ​ൻ ഖാ​ൻ അ​റ​സ്റ്റി​ലാ​യ​തി​നു​ശേ​ഷ​മു​ള്ള അ​ക്ര​മ​ത്തെ തു​ട​ർ​ന്ന് ഖാ​നും പാ​ക്കി​സ്ഥാ​ൻ തെ​ഹ്‌​രീ​കെ ഇ​ൻ​സാ​ഫ് പാ​ർ​ട്ടി​യു​ടെ നി​ര​വ​ധി ഉ​ന്ന​ത നേ​താ​ക്കും കേ​സി​ൽ ഉ​ൾ​പ്പെ​ട്ടി​രു​ന്നു. ഇ​തി​നു പി​ന്നാ​ലെ​യാ​ണ് പു​തി​യ ന​ട​പ​ടി.

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

Tags