ബന്ധം വഷളാകുന്നു: കനേഡിയൻ മന്ത്രിയുടെ ഇന്ത്യ സന്ദർശനം മാറ്റിവെച്ചു

google news
df
 

ന്യൂഡല്‍ഹി: ഇന്ത്യ–കാനഡ നയതന്ത്ര ബന്ധം വഷളാകുന്നതിനിടെ, കനേഡിയൻ വ്യാപാര മന്ത്രി മേരി ഇങ്ങിന്റെ ഇന്ത്യ സന്ദർശനം അനിശ്ചിതകാലത്തേക്ക് മാറ്റിവച്ചു. വ്യാപാര ദൗത്യവുമായി ബന്ധപ്പെട്ടുള്ള ചർച്ചകൾക്കായി മന്ത്രിയുടെ നേതൃത്വത്തിലുള്ള സംഘം ഒക്ടോബർ 9നാണ് ഇന്ത്യ സന്ദർശിക്കേണ്ടതായിരുന്നത്. എന്നാൽ, സന്ദർശനം മാറ്റിവച്ചതായി മന്ത്രിയുടെ വക്താവ് അറിയിച്ചു. മാറ്റിവയ്ക്കാനുള്ള കാരണം വ്യക്തമല്ല. 


മാധ്യമങ്ങളിലൂടെയാണ് തീരുമാനം അറിഞ്ഞതെന്ന് മുതിർന്ന ഇന്ത്യൻ ഉദ്യോഗസ്ഥൻ പ്രതികരിച്ചു. കാനഡ–ഇന്ത്യ സ്വതന്ത്രവ്യാപാര കരാർ ചർച്ചകൾ നിർത്തിവച്ചതിനു പിന്നാലെയാണ് ഇപ്പോഴത്തെ നടപടി. ഈ വർഷം മേയിൽ വാണിജ്യ-വ്യവസായ മന്ത്രി പീയൂഷ് ഗോയൽ ഉഭയകക്ഷി സന്ദർശനത്തിനായി കാനഡയിൽ എത്തിയപ്പോഴാണ് വ്യാപാര ദൗത്യം പ്രഖ്യാപിച്ചത്. 

കഴിഞ്ഞ ദിവസം കാനഡയുമായുള്ള സ്വാതന്ത്ര വ്യാപാര കരാറിന്‍മേലുള്ള ചർച്ചകള്‍ നിർത്തിവെച്ചതായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു. ഇന്ത്യയുമായുള്ള  ചർച്ചകള്‍ മരവിപ്പിക്കുന്നതായി സെപ്റ്റംബ‌ർ ആദ്യ വാരം കാനഡ നിലപാട് എടുത്തതിന് പിന്നാലെയാണ് ഇന്ത്യയും നിലപാട് കടുപ്പിച്ചത്.  രാഷ്ട്രീയ വിഷയങ്ങളിലെ ഭിന്നത പരിഹരിച്ച ശേഷം മാത്രമേ  ചർച്ചകള്‍  വീണ്ടും തുടങ്ങുവെന്നാണ് ഇന്ത്യൻ നിലപാട്. 

CHUNGATHE

ഖലിസ്ഥാൻ തീവ്രവാദം ഉള്‍പ്പെടെയുള്ള രാഷ്ട്രീയ വിഷയങ്ങളില്‍ കാനഡ മൃദുസമീപനം സ്വീകരിക്കുന്നുവെന്ന് ഇന്ത്യ കുറ്റപ്പെടുത്തിയിരുന്നു. കാനഡയിലുള്ള ഇന്ത്യൻ നയതന്ത്ര ഉദ്യോഗസ്ഥരുടെ പേര് പരാമർശിച്ച്  പോസ്റ്റർ ഇറങ്ങിയതോടെ കാനഡേയിന്‍ നയതന്ത്ര പ്രതിനിധികളെ വിളിച്ച് വരുത് ഇന്ത്യ പ്രതിഷേധം അറിയിച്ചു.കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ ഇന്ത്യയിലെത്തിയപ്പോള്‍ നടത്തിയ ഹ്രസ്വ കൂടിക്കാഴ്ചയില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി നേരിട്ടും രാജ്യത്തിന്‍റെ അതൃപ്തി വ്യക്തമാക്കി. ജി20 യോഗത്തില്‍ ട്രൂഡോക്ക് തണുപ്പൻ സ്വീകരണം ലഭിച്ചതും ഇരു രാജ്യങ്ങളും തമ്മിലുള്ള അകല്‍ച്ച വർധിപ്പിച്ചിട്ടുണ്ട്.

വ്യാപാര കണക്കുകളില്‍ ഇന്ത്യയുടെ പത്താമത്തെ ഏറ്റവും വലിയ  പങ്കാളിയാണ് കാനഡ. 4.10 ബില്യണ്‍ യുഎസ് ഡോളറിന്‍റെ കയറ്റുമതിയാണ് കാനഡയിലേക്ക് ഇന്ത്യ നടത്തുന്നത്.   4.05 ബില്യണ്‍ ഡോളറിന്‍റെ ഇറക്കുമതിയും നടക്കുന്നുണ്ട് . കനേഡിയൻ പെൻഷൻ ഫണ്ട് 55 ബില്യണ്‍ ഡോളറോളം നിക്ഷേപവും ഇന്ത്യയില്‍ നടത്തിയിട്ടുണ്ട് . ആറുനൂറോളം കനേഡിയന്‍ കന്പനകളും ഇന്ത്യയില്‍ പ്രവർത്തിക്കുന്നുണ്ട്. 

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം

അന്വേഷണം വാർത്തകൾ അറിയാൻ  Threads- ൽ Join ചെയ്യാം

Tags