അമേരിക്കയിൽ നിർണ്ണായക കൂടിക്കാഴ്ച്ചകൾ നടത്തി ഇന്ത്യൻ വിദേശകാര്യ മന്ത്രി

jayasankar

അമേരിക്ക ഇന്ത്യ നിർണ്ണായക ചർച്ചകൾ അമേരിക്കയിൽ പുരോഗമിക്കുന്നു .ഇന്ത്യൻ വിദേശകാര്യമന്ത്രി എസ്.ജയശങ്കറിന്റെ അമേരിക്കാൻ സന്ദർശനത്തിലെ മൂന്നാം ദിവസത്തെ കൂടിക്കാഴ്ചകളാണ് ഇപ്പോൾ തുടരുന്നത് . 

‘ജേക് സള്ളിവനുമായുള്ള കൂടിക്കാഴ്ച ഏറെ സന്തോഷകരവും ഗുണകരവുമായിരുന്നു. ഇന്തോ-പെസഫിക് , അഫ്ഗാൻ വിഷയങ്ങളുടെ നിലവിലെ സുരക്ഷാ സാഹചര്യങ്ങള്‍ വിലയിരുത്തപ്പെട്ടു. കൊറോണ പ്രതിരോധത്തിന് അമേരിക്ക നൽകിക്കൊണ്ടിരിക്കുന്ന സഹായത്തിന് ഇന്ത്യ നന്ദി അറിയിച്ചു. ഇന്ത്യയുമൊത്ത് വാക്‌സിൻ നിർമ്മിക്കാൻ എടുത്തിരിക്കുന്ന തീരുമാനം വലിയ മാറ്റമുണ്ടാകും.’ എസ്.ജയശങ്കർ ട്വീറ്റ് ചെയ്തു

ജോ ബൈഡൻ ഭരണകൂടത്തിലെ വിവിധ വകുപ്പുകളിലെ ഉന്നത ഉദ്യോഗസ്ഥരുമായും അമേരിക്കയുടെ സുരക്ഷാ ഉപദേഷ്ടാവ് ജേക് സള്ളിവനുമായും എസ്.ജയശങ്കർ ചർച്ച നടത്തി.