ഇറാനില്‍ കുടിവെള്ളത്തിനായി പ്രക്ഷോഭം; മൂന്ന് പേര്‍ കൊല്ലപ്പെട്ടു

iran


ടെ​ഹ്റാ​ന്‍: ഇ​റാ​നി​ലെ ഖു​സെ​സ്താ​ന്‍ പ്ര​വി​ശ്യ​യി​ല്‍ കു​ടി​വെ​ള്ള​ത്തി​നാ​യി ആ​രം​ഭി​ച്ച പ്ര​ക്ഷോ​ഭം അ​ക്ര​മാ​സ​ക്ത​മാ​യി. ഒ​രു പോ​ലീ​സു​കാ​ര​നും ര​ണ്ട് പ്ര​ക്ഷോ​ക​രും അ​ട​ക്കം മൂ​ന്നു പേ​ര്‍ കൊ​ല്ല​പ്പെ​ട്ടു. മ​റ്റൊ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന് പ​രി​ക്കേ​റ്റു.

പതിനെട്ടുകാരനായ ഗസേം ഖൊസെയ്രി, മുപ്പതുകാരനായ മുസ്തഫ നൈമാവി എന്നിവരാണ് കൊല്ലപ്പെട്ടത്. ഇതില്‍ പതിനെട്ടുകാരന്‍ പ്രക്ഷോഭത്തില്‍ പങ്കെടുത്തിട്ടില്ലെന്നും ചിലര്‍ അവസരം ഉപയോഗിച്ചതാണെന്നും അധികൃതര്‍ പറഞ്ഞു.

കൂടുതല്‍ എണ്ണ നിക്ഷേപമുള്ള പ്രദേശമാണ് ഖുസെസ്താന്‍. സു​ന്നി ഭൂ​രി​പ​ക്ഷ പ്ര​ദേ​ശ​മാ​യ ഖു​സെ​സ്താ​നി​ല്‍ ന​ട​ക്കു​ന്ന പ്ര​ക്ഷോ​ഭം ആ​റു ദി​വ​സം പി​ന്നി​ട്ടു. ഇ​വി​ടെ പ​തി​റ്റാ​ണ്ടു​ക​ളാ​യി കു​ടി​വെ​ള്ള ക്ഷാ​മം രൂ​ക്ഷ​മാ​ണ്. വേ​ന​ല്‍ രൂ​ക്ഷ​മാ​യ​തോ​ടെ ഈ ​വ​ര്‍​ഷം കു​ടി​വെ​ള്ള പ്ര​ശ്‌​നം രൂ​ക്ഷ​മാ​കു​ക​യാ​യി​രു​ന്നു.

പ്ര​ക്ഷോ​ഭ​ത്തെ​ത്തു​ട​ര്‍​ന്ന് പ്ര​ദേ​ശ​ത്തെ ഇ​ന്‍റ​ര്‍​നെ​റ്റ് ബ​ന്ധം വി​ച്ഛേ​ദി​ച്ചി​രി​ക്കു​ക​യാ​ണ്.

അതേസമയം, പ്രദേശത്തെ പ്രതിസന്ധി മുതലെടുത്ത് വിഘടനവാദികള്‍ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുകയാണെന്ന് അധികൃതര്‍ പറഞ്ഞു.