അമേരിക്കൻ സൈനിക ക്യാമ്പിന് മുകളിൽ വച്ച് രണ്ട് ഡ്രോണുകൾ തകർത്തുവെന്ന് ഇറാഖ്

drone

ബാഗ്ദാദ്: അമേരിക്കൻ സൈനിക ക്യാമ്പിന് മുകളിൽ വച്ച് രണ്ട് ഡ്രോണുകൾ തകർത്തതായി ഇറാഖ് അറിയിച്ചു. ഇറാഖിന്റെ പടിഞ്ഞാറൻ മരുഭൂമിയിലെ ഐൻ അൽ അസദ് സൈനിക ക്യാമ്പിലായിരുന്നു സംഭവം. ഈ സംഭവം നടക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് ബാഗ്ദാദ് വിമാനത്താവളത്തിന് മുകളിൽ ഒരു റോക്കെറ്റ് വെടി വച്ച് വീഴ്ത്തിയിരുന്നു.

ഈ സംഭവത്തിലും നാശനഷ്ടങ്ങൾ ഒന്നുമില്ലെന്ന് കേണൽ വെയിൻ മാരോടോ പറഞ്ഞു. ഇതേ സൈനിക താവളത്തെ കഴിഞ്ഞ മാസം ഒരു സായുധ ഡ്രോൺ ലക്ഷ്യമിട്ടിരുന്നു. ഈ വർഷം ഇതേ വരെ 39 അക്രമണങ്ങളാണ് ഇറാഖിലെ അമേരിക്കൻ സൈനിക ക്യാമ്പുകൾക്ക് നേരെയുണ്ടായത്.