ഇസാഖ്​ ഹെര്‍സോഗ്​ ഇസ്രായേല്‍ പ്രസിഡന്റ്

ip

ടെല്‍ അവീവ്​: മുതിര്‍ന്ന രാഷ്​ട്രീയ നേതാവ്​ ഇസാക്​ ഹെര്‍സോഗിനെ ഇസ്രായേലി​െന്‍റ 11ാമത്​ പ്രസിഡന്‍റായി തെരഞ്ഞെടുത്തു. പാര്‍ലമെന്‍റിലെ രഹസ്യ ബാലറ്റിലൂടെയാണ്​ ഹെര്‍സോഗിനെ തെരഞ്ഞെടുത്തത്​. 

120 അംഗങ്ങളില്‍ 87 പേരുടെ പിന്തുണയോടെയാണ്​​ ഹെര്‍സോഗ്​ എതിരാളിയായ മിറിയം പെരട്​സിനെ തോല്‍പ്പിച്ചത്​. നിലവിലെ പ്രസിഡന്‍റ്​ അടുത്ത മാസം നീങ്ങുന്നതോടെയാണ്​ ഹെര്‍സോഗ്​ ഔദ്യോഗികമായി സ്ഥാനം ഏറ്റെടുക്കുക.


അറുപതുകാരനായ ഹെര്‍സോഗ്​ ലേബര്‍ പാര്‍ട്ടി നേതാവാണ്​. 1983 മുതല്‍ 1993 വരെയുള്ള കാലഘട്ടത്തില്‍ ഇസ്രായേല്‍ പ്രസിഡന്‍റായ ചെയിം ഹെര്‍സോഗി​െന്‍റ മകനാണ്​ ഇസാഖ്​.

താന്‍ എല്ലാവരുടെയും പ്രസിഡന്‍റ്​ ആയിരിക്കുമെന്ന്​ ഹെര്‍സോഗ്​ വിജയശേഷം പ്രതികരിച്ചു.