ജെയ്ഷ ഇ മുഹമ്മദ് ഭീകരന്‍ കറാച്ചിയില്‍ അജ്ഞാതരാല്‍ കൊല്ലപ്പെട്ടു

google news
sd
 chungath new advt


കറാച്ചി: ജയ്ഷ ഇ മുഹമ്മദ് (ജെഇഎം) തലവന്‍ മൗലാന മസൂദ് അസ്ഹറിന്റെ അടുത്ത സഹായി മൗലാന റഹീം ഉല്ലാ താരിഖ് അജ്ഞാതരുടെ വെടിയേറ്റു മരിച്ചു. കറാച്ചിയിലെ ചേരിപ്രദേശമായ ഓറഞ്ച് ടൗണില്‍ വച്ചാണ് താരിഖിനു വെടിയേറ്റത്. കൊലപ്പെടുത്തിയത് ആരെന്ന് വ്യക്തമല്ല.  

താരിഖിന് ഒന്നിലേറെത്തവണ വെടിയേറ്റിട്ടുണ്ട്. സംഭവ സ്ഥലത്തുവെച്ചുതന്നെ ഇയാള്‍ മരിച്ചെന്നും പോലീസിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. താരിഖിന്റെ കൊലപാതകത്തില്‍ പ്രാദേശിക ഭീകരരാണോയെന്നും, ജയ്ഷെ മുഹമ്മദ് കേഡര്‍മാര്‍ക്കിടയിലുള്ള ഉള്‍പോരാണോയെന്നും സംശയിക്കുന്നുണ്ട്. ഇതുസംബന്ധിച്ച്‌ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഇന്ത്യയില്‍ നടന്ന ഭീകരാക്രമണങ്ങള്‍ക്കു പിന്നില്‍ പ്രവര്‍ത്തിച്ച ഭീകരരില്‍ കഴിഞ്ഞ ഒരു മാസത്തിനിടെ കൊല്ലപ്പെടുന്ന മൂന്നാമത്ത ആളാണ് താരിഖ്. ലഷ്‌കറെ തയിബയുടെയും ഖലിസ്ഥാന്‍ കമാന്‍ഡോ ഫോഴ്സിന്റെയും പ്രധാന അംഗങ്ങളെ ലക്ഷ്യമിട്ടായിരുന്നു മുന്‍ കൊലപാതകങ്ങള്‍. പാക്കിസ്ഥാനിലെ ഖൈബര്‍ പഖ്തുന്‍ഖ്വ പ്രവിശ്യയില്‍ വച്ച്‌ ലഷ്‌കറെ തയിബ കമാന്‍ഡര്‍ അക്രം ഗാസിയെ അജ്ഞാതര്‍ വെടിവച്ച്‌ കൊന്നിരുന്നു.  

   

അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു