ജപ്പാന്‍ തീരത്ത്​ ചൈനീസ്​ അന്തര്‍വാഹിനി; നിരീക്ഷണം ശക്തമാക്കാന്‍ നിര്‍ദേശിച്ച് ജപ്പാന്‍ പ്രതിരോധ മന്ത്രി

Japan detects suspected China submarine near southern island
 

ടോക്കിയോ: തെക്കന്‍ ദ്വീപുകള്‍ക്ക്​ സമീപം ചൈനയുടെതെന്നു കരുതുന്ന അന്തര്‍വാഹിനി കണ്ടെത്തിയതായി ജപ്പാന്‍ പ്രതിരോധ മന്ത്രാലയം. ഇതോടെ പസഫിക്​ മേഖലയി​ല്‍ സംഘര്‍ഷം മുറുകി.

ജപ്പാനിലെ കഗോഷിമയുടെ ഭാഗമായ അമാമി ഒഷിമ ദ്വീപിനു സമീപമാണ്​ അന്തര്‍വാഹിനി കണ്ടെത്തിയത്​. ഇതിനടുത്തായി ചൈനീസ്​ ഡിസ്​ട്രോയറുമുണ്ടായിരുന്നു. ഇതേക്കുറിച്ച്‌​ കൂടുതല്‍ അ​േന്വഷണത്തിന്​ ജപ്പാന്‍ പ്രതിരോധമന്ത്രാലയം ഉത്തരവിട്ടു.

കുറച്ചുകാലമായി തങ്ങളുടെ സമുദ്രാതിര്‍ത്തിക്കുള്ളില്‍ ചൈനയുടെ കടന്നുകയറ്റം വര്‍ധിച്ചുവെന്ന് നേരത്തെ ജപ്പാന്‍ പരാതിപ്പെട്ടിരുന്നു. കൂടുതല്‍ വിവരങ്ങള്‍ ശേഖരിക്കാനും നിരീക്ഷണം ശക്തമാക്കാനും ജപ്പാന്‍ പ്രതിരോധ മന്ത്രി നോബുവോ കിഷി നിര്‍ദേശിച്ചു. 

അതേസമയം, ചൈന ഇതില്‍ പ്രതികരിച്ചിട്ടില്ല. ദക്ഷിണ ചൈനാ കടലിലെ ഏകപക്ഷീയമായ പ്രവര്‍ത്തനങ്ങളില്‍നിന്നു രാജ്യങ്ങള്‍ വിട്ടുനില്‍ക്കണമെന്നു വിയറ്റ്‌നാം സന്ദര്‍ശനത്തിനിടെ മുതിര്‍ന്ന ചൈനീസ് നയതന്ത്രജ്ഞന്‍ വാങ് യി പറഞ്ഞിരുന്നു.