കാബൂൾ വിമാനത്താവളം വീണ്ടും ആക്രമിക്കപ്പെടാൻ സാധ്യത; മുന്നറിയിപ്പുമായി അമേരിക്ക

sdg

വാ​ഷിം​ഗ്ട​ൺ ഡി​സി: അ​ഫ്ഗാ​നി​ലെ കാ​ബൂ​ൾ വി​മാ​ന​ത്താ​വ​ള​ത്തി​നു​നേ​രെ ഭീ​ക​ര​ർ വീ​ണ്ടും ആ​ക്ര​മ​ണം ന​ട​ത്താ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്ന് അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​ൻ. അ​ടു​ത്ത 36 മ​ണി​ക്കു​റി​നു​ള്ളി​ൽ ആ​ക്ര​മ​ണ​ത്തി​ൽ സാ​ധ്യ​ത​യു​ണ്ടെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

അതേസമയം, വിമാനത്താവളത്തിൽ ചാവേർ ആക്രമണം നടത്തിയവർക്ക് ഇന്നലെ നൽകിയ തിരിച്ചടിയിൽ രണ്ടു ഭീകരരെ വധിച്ചതായി പെൻറഗൺ അറിയിച്ചു. എന്നാൽ, യു.എസ്. ആക്രമണത്തെ താലിബാൻ അപലപിച്ചു. ചാവേർ ആക്രമത്തിനു പിന്നിലെ ചിലരെ അറസ്റ്റ് ചെയ്തതായി താലിബാൻ പറഞ്ഞു.നേരത്തെയുണ്ടായ ഇരട്ട ചാവേർ ആക്രമണത്തിന് മുമ്പും ബ്രി​ട്ട​ന്റെ​യും യു.​എ​സിന്റെ യും മുന്നറിയിപ്പ് വന്നിരുന്നു.