കാബൂളിൽ യുഎസ് ആക്രമണം; നടത്തിയത് സ്വയം പ്രതിരോധ നീക്കമെന്ന് വിശദീകരണം

airport
 

കാബൂള്‍: കാബൂളിൽ അമേരിക്കയുടെ റോക്കറ്റാക്രമണം. വിമാനത്താവളം ലക്ഷ്യമാക്കിയ ഉന്നംവച്ച റോക്കറ്റ് ജനവാസമേഖലയിലാണ് പതിച്ചത്. വിമാനത്താവളത്തിനു സമീപം നിര്‍ത്തിയിട്ടിരുന്ന സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനത്തിനു നേരെ ഡ്രോണാക്രമണമാണ് നടത്തിയതെന്ന് യു.എസ്. സൈനിക വക്താവ് ബില്‍ അര്‍ബനെ ഉദ്ധരിച്ച് സി.എന്‍.എന്‍. റിപ്പോര്‍ട്ടു ചെയ്തു. 

വിജയകരമായി ലക്ഷ്യം പൂര്‍ത്തിയാക്കാന്‍ കഴിഞ്ഞു. വാഹനത്തില്‍ ഗണ്യമായ അളവില്‍ സ്‌ഫോടകവസ്തുക്കള്‍ ഉണ്ടായിരുന്നുവെന്നാണ് സ്‌ഫോടനത്തില്‍നിന്നു മനസ്സിലാക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.  
കാബൂൾ വിമാനത്താവളത്തിൽ നടത്തിയത് സ്വയം പ്രതിരോധ നീക്കമാണെന്നാണ് അമേരിക്കയുടെ വിശദീകരണം. അഫ്​ഗാനിസ്താനിൽ രണ്ട് ദിവസത്തിനിടെ അമേരിക്ക നടത്തുന്ന രണ്ടാമത്തെ വ്യോമാക്രമണമാണ് ഇത്.  

അതേസമയം, കാബൂൾ സ്ഫോടനത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ പുറത്ത് വന്നു. സ്ഫോടനം നടന്നത് ജനവാസ മേഖലയിലാണെന്നും ഒരു കുട്ടി കൊല്ലപ്പെട്ടുവെന്നും കാബൂൾ പൊലീസ് അറിയിച്ചു.

ഇന്ന് വൈകീട്ടോടെ അഫ്‌ഗാനിസ്താനിലെ കാബൂളിൽ വീണ്ടും സ്ഫോടനം നടന്നിരുന്നു. വിമാനത്തവളത്തിന് പുറത്ത് സ്ഫോടന ശക്തമായ ശബ്ദം കേട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഖാജി ബാഗ്‌റയിലെ ഗുലൈയിൽ ജനവാസ മേഖലയിൽ റോക്കറ്റ് പതിച്ചാണ് സ്ഫോടനം ഉണ്ടായത്.