28–ാം തവണയും എവറസ്റ്റ് കൊടുമുടി കീഴടക്കി കാമി റീത്ത

google news
kami ritha

കഠ്മണ്ഡു; 28–ാം തവണയും എവറസ്റ്റ് കൊടുമുടി കീഴടക്കി സ്വന്തം ലോക റെക്കോർഡ് തിരുത്തിയിരിക്കുകയാണ് നേപ്പാളിൽ നിന്നുള്ള കാമി റീത്ത ഷെർപ എന്ന 53 കാരൻ. ഇന്നലെ രാവിലെ 9.20നാണ് അദ്ദേഹം ഒടുവിൽ എവറസ്റ്റിനു മുകളിൽ എത്തുന്നത്. ഒരാഴ്ചയ്ക്കിടെ രണ്ടാം തവണയാണിത്. 

മുതിർന്ന ഷെർപയായ പസങ് ദാവയുമായുള്ള മത്സരമാണ് തുടർച്ചയായ പർ‌വതാരോഹണത്തിനു പ്രചോദനം നൽകുന്നത്. മേയ് 17ന് മുകളിലെത്തിയ കാമി റീത്തയുടെ പിന്നാലെയെത്തിയ പസങ് ദാവ, കാമി റീത്തയുടെ റെക്കോർഡിനൊപ്പമെത്തുകയുണ്ടായി. തുടർന്നാണ് വീണ്ടും കയറിയ കാമി ഇന്നലെ പുതിയ റെക്കോർഡിട്ട് സ്ഥാനം തിരിക്കെ പിടിക്കുകയുണ്ടായി. 

Tags