ഖലിസ്താന്‍ തീവ്രവാദി ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ ഖലിസ്താന്‍ വാദികളുടെ പ്രതിഷേധം. ഇന്ത്യന്‍ കോണ്‍സുലേറ്റിന് മുന്നിലായിരുന്നു പ്രതിഷേധം. ഇന്ത്യന്‍ പതാക കത്തിക്കുകയും ജസ്റ്റിന്‍ ട്രൂഡോയ്ക്ക് നന്ദി പ്രകടനം നടത്തുകയും ചെയ്തു. അതേസമയം ഇന്ത്യവിരുദ്ധ പോസ്റ്ററുകള്‍ കാനഡ നീക്കം ചെയ്യാന്‍ തുടങ്ങി.
ഇന്ത്യന്‍ കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ആഹ്വാനം ചെയ്യുന്ന പോസ്റ്ററുകള്‍ ചില ഗുരുദ്വാരകള്‍ക്ക് മുന്നില്‍ ഉയര്‍ന്നിരുന്നു. പ്രതിഷേധം ഉണ്ടായതോടെ ഇന്ത്യന്‍ നയതന്ത്ര കാര്യാലയങ്ങളുടെ സുരക്ഷ വര്‍ധിപ്പിച്ചിട്ടുണ്ട്. കാനഡയുമായിട്ടുള്ള വിഷയത്തില്‍ അന്വേഷണത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ സഹകരിക്കണമെന്നും ഉത്തരവാദികളെ മുന്നില്‍ കൊണ്ടുവരണുമെന്നും അമേരിക്ക ആവശ്യപ്പെട്ടു.
എന്നാല്‍ ഇന്ത്യയ്ക്ക് ഇക്കാര്യത്തില്‍ പങ്കില്ലെന്ന് അറിയിച്ചിരുന്നതായി റിപ്പോര്‍ട്ടില്‍ പറയുന്നു. കാനഡയുടെ പക്കല്‍ വിവരങ്ങള്‍ അല്ലാതെ അടിസ്ഥാനപരമായ ഒരു തെളിവും ഇല്ലെന്ന് ഇന്ത്യ പറഞ്ഞു. നിജ്ജറിനെയും നിജ്ജറിന്റെയും പ്രവര്‍ത്തനങ്ങളെയും കാനഡ നിരീക്ഷിക്കുകയോ പരിശോധിക്കുകയോ ചെയ്തില്ല. ഇന്ത്യ നിരവധി തവണ നിജ്ജറിന്റെ കാര്യത്തില്‍ ആശങ്കയറിയിച്ചിരുന്നെങ്കിലും കാനഡ കാര്യമായെടുത്തില്ല.
നിജ്ജറിനും സംഘത്തിനും കാനഡ നല്‍കിയത് അന്തരാഷ്ട്രി ധാരണകള്‍ക്ക് വിരുദ്ധമായ സഹായമാണെന്നും ഇന്ത്യ വ്യക്തമാക്കി. അതേസമയം ഇന്ത്യയിലുള്ള പൗരന്മാര്‍ ജാഗ്രത പാലിക്കണമെന്ന് കാനഡ മുന്നറിയിപ്പ് നല്‍കി. ഇന്ത്യയില്‍ സമൂഹമാധ്യമങ്ങളില്‍ കാനഡവിരുദ്ധ വികാരം പടരുന്നെന്നും നിരീക്ഷണം.
അന്വേഷണം വാർത്തകൾ വാട്സ്ആപ്പിലൂടെ ലഭിക്കാൻ ക്ലിക്ക് ചെയ്യു
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ Anweshanam
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ ടെലിഗ്രാമിൽ അന്വേഷണം
അന്വേഷണം വാർത്തകൾ അറിയാൻ Threads– ൽ Join ചെയ്യാം