കോവാക്‌സിന് അമേരിക്കയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടി കൊണ്ടുള്ള അപേക്ഷ തള്ളി

vac

ന്യൂയോർക്ക്: കോവിഡ് പ്രതിരോധത്തിന് ഉപയോഗിക്കുന്ന  കോവാക്‌സിന് അമേരിക്കയിൽ അടിയന്തര ഉപയോഗത്തിന് അനുമതി തേടി കൊണ്ടുള്ള അപേക്ഷ തള്ളി. അടിയന്തര ഉപയോഗത്തിന് അനുമതി നല്കണമെന്നുള്ള ഇന്ത്യൻ കമ്പനി ഭാരത്ബയോടെക്കിന്റെ അപേക്ഷ അമേരിക്കയിലെ ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷനാണ് തള്ളിയത്. കോവാക്‌സിന്റെ സമ്പൂർണ്ണ അംഗീകാരത്തിനാണ് ഇനി ശ്രമിക്കുകയെന്ന് ഭാരത് ബയോടെക്കിന്റെ അമേരിക്കയിലെ പങ്കാളിയായ പ്രമുഖ മരുന്ന് കമ്പനി ഒക്കുജേൻ അറിയിച്ചു.

കോവിഡ് വാക്‌സിൻ വകഭേദങ്ങളെ മറികടക്കാൻ കോവാക്‌സിനും അമേരിക്കയിൽ ലഭ്യമാക്കേണ്ടത് അനിവാര്യമെന്ന്  ഒക്കുജേൻ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ഡോ.ശങ്കർ അറിയിച്ചു. ഇന്ത്യയിൽ കണ്ടെത്തിയ ഡെൽറ്റ വകഭേദത്തിന് കോവാക്‌സിൻ ഫലപ്രദമെന്ന് റിപോർട്ടുകൾ വന്നിരുന്നു.