കോവിഡ് 19: പാകിസ്ഥാനില്‍ രോഗവ്യാപനം രൂക്ഷമാകുന്നു, ആശങ്കയില്‍

pakistan covid

ഇസ്ലാമാബാദ് : പാകിസ്ഥാനില്‍ കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. രാജ്യത്ത്  24 മണിക്കൂറിനിടെ 1980 പേരെയാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്. ഇതുവരെ 913,203 കോവിഡ് കേസുകളാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്തത്. മേയ് 31 ന് ശേഷം ഇതാദ്യമായാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് നാല് ശതമാനത്തിന് മുകളില്‍ എത്തിയിരിക്കുന്നത്. 

വ്യാപാര മേഖലയിലും വിനോദസഞ്ചാര മേഖലയിലും കൂടുതല്‍ ഇളവുകള്‍ നല്‍്കിയതാണ് രോഗവ്യാപനത്തിന് കാരണമെന്നാണ് റിപ്പോര്‍ട്ടുകള്‍. 
അതുകൊണ്ടു തന്നെ രാജ്യത്ത് ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കണമെന്നും  ബലിപെരുന്നാള്‍ ആഘോഷങ്ങള്‍ക്ക് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തണമെന്നുമാണ് ആരോഗ്യവിദഗ്ധര്‍ മുന്നോട്ട് വെക്കുന്ന നിര്‍ദ്ദേശം.