കലിയടങ്ങാതെ കോവിഡ്: ലോകത്ത് 19.17 കോടി രോഗബാധിതര്‍

covid

ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് രോഗബാധിതരുടെ എണ്ണം കുത്തനെ ഉയരുകയാണ്. ഇതുവരെ പത്തൊന്‍പത് കോടി പതിനേഴ് ലക്ഷം പേര്‍ക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. ആകെ മരണസംഖ്യ നാല്‍പത്തിയൊന്ന് ലക്ഷം കടന്നു. രോഗമുക്തി നേടിയവരുടെ എണ്ണം പതിനേഴ് കോടി നാല്‍പത്തിയഞ്ച് ലക്ഷം ആയി ഉയര്‍ന്നു. 

ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ ഇതുവരെ  മൂന്ന് കോടി നാല്‍പത്തിയൊന്‍പത് ലക്ഷം പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.യുഎസില്‍ രോഗമ ബാധിച്ച് 6.24 ലക്ഷം പേര്‍ മരിച്ചു.

അതേസമയം,  ഇന്ത്യയില്‍ രാജ്യത്ത് 24 മണിക്കൂറിനിടെ 30,093 പുതിയ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ ആകെ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം 3,11,74,322 ആയി. ഇന്നലെമാത്രം 374 പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്. ആകെ മരണസംഖ്യ 4,14,482. അതേസമയം, 125 ദിവസത്തിനിടയിലെ ഏറ്റവും കുറഞ്ഞ പ്രതിദിന രോഗനിരക്കാണിത്. 24 മണിക്കൂറിനടെ 45,254 പേര്‍ രോഗമുക്തി നേടി. ഇതോടെ ആകെ രോഗമുക്തി നേടിയവര്‍ 3,03,53,710. നിലവില്‍ രാജ്യത്ത്  4,06,130 പേരാണ് രോഗം ബാധിച്ച് ചികിത്സയിലുളളത്. 

ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് 5.42 ലക്ഷം പേരാണ് കോവിഡ് ബാധിച്ച് മരിച്ചത്.