കോവിഡ് വ്യാപനം; അമേരിക്കയിൽ നിന്നുള്ള അറുപതിലധികം വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ചൈന

yyy
വാഷിംഗ്‌ടൺ;കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കയിൽ നിന്നുള്ള അറുപതിലധികം വിമാനങ്ങൾക്ക് വിലക്കേർപ്പെടുത്താനൊരുങ്ങി ചൈന. ഷാങ്ഹായിലേക്കുള്ള 22 യു.എസ് പാസഞ്ചർ എയർലൈൻ ഫ്ലൈറ്റുകൾ ഉൾപ്പെടെ 60 വിമാനങ്ങൾക്കാണ് വിലക്ക്.

അമേരിക്കയിൽ നിന്നെത്തിയ യാത്രക്കാർക്ക് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് തീരുമാനമെന്ന് ചൈനയുടെ വ്യോമയാന വിഭാഗം അറിയിച്ചു. 10 ഡെൽറ്റ എയർ ലൈൻസ് വിമാനങ്ങൾ, ആറ് യുനൈറ്റഡ് എയർലൈൻസ് വിമാനങ്ങൾ, ആറ് അമേരിക്കൻ എയർലൈൻസ് എന്നിവക്കും വിലക്കേർപ്പെടുത്തിയിട്ടുണ്ട്.കഴിഞ്ഞ വെള്ളിയാഴ്ചയും ജനുവരി 14നും ഡെട്രോയിറ്റിൽ നിന്നും ഷാങ്ഹായിലേക്കുള്ള വിമാനങ്ങൾ റദ്ദാക്കിയതായി ഡെൽറ്റ അറിയിച്ചു.