കോവിഡ് വ്യാപനം; ​ആ​സ്ട്രി​യ​യി​ൽ​ ​വാ​ക്സി​നേ​ഷ​ൻ​ ​നി​ർ​ബ​ന്ധ​മാ​ക്കി

yy
വി​യ​ന്ന​:​ ​കോ​വി​ഡ് ​വ്യാ​പ​നം​ ​രൂക്ഷമാകുന്ന പശ്ചാത്തലത്തിൽ  ​ആ​സ്ട്രി​യ​യി​ൽ​ ​വീ​ണ്ടും​ ​ലോ​ക്ക്ഡൗ​ൺ​ ​നീ​ട്ടി.​അ​ടു​ത്ത​ ​തി​ങ്ക​ളാ​ഴ്ച​ ​മു​ത​ൽ​ 20​ ​ദി​വ​സ​ത്തേ​യ്ക്കാ​ണി​ത്.​ ​വാ​ക്സി​നെ​ടു​ക്കാ​ത്ത​വ​രെ​ ​ല​ക്ഷ്യ​മി​ട്ട് 15​ ​മു​ത​ൽ​ ​രാ​ജ്യ​ത്ത് ​ലോ​ക്ക്ഡൗ​ൺ​ ​പ്ര​ഖ്യാ​പി​ച്ചി​രു​ന്നു.​ ​വാ​ക്സി​നെ​ടു​ത്ത​വ​രെ​ ​ലോ​ക്ക്ഡൗ​ൺ​ ​ബാ​ധി​ക്കി​ല്ലെ​ന്നാ​ണ് ​റി​പ്പോ​ർ​ട്ടു​ക​ൾ.​

അ​തേ​സ​മ​യം,​ ​രാ​ജ്യ​ത്ത് ​വാ​ക്സി​നേ​ഷ​ൻ​ ​നി​ർ​ബ​ന്ധ​മാ​ക്കി.​2022​ ​ഫെ​ബ്രു​വ​രി​ ​ഒ​ന്നി​ന് ​മു​മ്പാ​യി​ ​എ​ല്ലാ​വ​രും​ ​വാ​ക്സി​ൻ​ ​സ്വീ​ക​രി​ച്ചി​രി​ക്ക​ണ​മെ​ന്ന് ​സ​ർ​ക്കാ​ർ​ ​വ്യ​ക്ത​മാ​ക്കി.​ ​ഇ​ന്ന​ലെ​ ​വ​രെ​യു​ള്ള​ ​ക​ണ​ക്കു​ക​ൾ​ ​പ്ര​കാ​രം​ ആ​സ്ട്രി​യ​യി​ൽ​ ​ ​ആ​കെ​ 1,027,274​ ​രോ​ഗി​ക​ളാ​ണു​ള്ള​ത്.​ ​ഇ​ന്ന​ലെ​ ​മാ​ത്രം​ 15,809​ ​പേ​ർ​ക്ക് ​രോ​ഗം​ ​സ്ഥി​രീ​ക​രി​ച്ചു.​ 48​ ​പേ​ർ​ ​മ​രി​ച്ചു.​ ​ആ​കെ​ ​മ​ര​ണം​ ​-​ 11,951.യൂ​റോ​പ്പി​ൽ​ ​കൊ​വി​ഡ് ​വീ​ണ്ടും​ ​വ​ൻ​ ​പ്ര​തി​സ​ന്ധി​യാ​ണ് ​സൃ​ഷ്ടി​ക്കു​ന്ന​ത്.​