ഓസ്‌ട്രേലിയയില്‍ കോവിഡ് വ്യാപനം രൂക്ഷം

gf

സിഡ്നി:ഓസ്‌ട്രേലിയയില്‍ കോവിഡ് വ്യാപനം രൂക്ഷം.നാല് ആഴ്ചയായി ലോക്ക്ഡൗണ്‍ തുടരുന്ന ന്യൂ സൗത്ത് വെയില്‍സില്‍ 110 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. രാജ്യത്ത് ഏറ്റവും കൂടുതല്‍ ജനസാന്ദ്രതയുള്ള നഗരമായ സിഡ്നി ഉള്‍പ്പെടുന്ന വെയില്‍സില്‍ ഡെല്‍റ്റാ വൈറസിന്റെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ട്. വിക്ടോറിയയില്‍ 22 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 

അതേസമയം കോവിഡ് മഹാമാരി ഒന്നര വര്‍ഷം പിന്നിടുമ്പോള്‍ ഇതുവരെ രാജ്യത്തെ 11 ശതമാനം ആളുകള്‍ക്കാണ് രണ്ട് ഡോസ് വാക്‌സിനും ലഭിച്ചിട്ടുളളത്. ആസ്ട്രസെനക്കാ വികസിപ്പിച്ച വാക്സിന്‍ 60 വയസിന് മുകളിലുള്ളവര്‍ക്കും ഫൈസറിന്റെ വാക്സിന്‍ 40 വയസിന് മുകളിലുള്ളവര്‍ക്കുമാണ് വിതരണം ചെയ്യുന്നത്.