യൂറോപ്പിൽ കോവിഡ് വ്യാപനം രൂക്ഷം: ആ​ശ​ങ്ക​ ​പ്ര​ക​ടി​പ്പി​ച്ച് ​ലോ​കാ​രോ​ഗ്യ​ ​സം​ഘ​ട​ന

TT

പാ​രി​സ്:​ ​യൂറോപ്പിൽ കോവിഡ് വ്യാപനം രൂക്ഷമായി തുടരുന്നു.​അ​ടു​ത്ത​ ​വ​ർ​ഷം​ ​മാ​ർ​ച്ച് ​ആ​കു​മ്പോ​ഴേ​യ്ക്കും​ ​യൂ​റോ​പ്പി​ൽ​ 500,000​ത്തി​ല​ധി​കം​ ​പേ​ർ​ ​കൊ​വി​ഡ് ​ബാ​ധി​ച്ച് ​മ​രി​ച്ചേ​ക്കാ​മെ​ന്ന് ​ഡ​ബ്ലി​യു.​എ​ച്ച്.​ഒ​ ​ഡ​യ​റ​ക്ട​ർ​ ​ഡോ.​ഹാ​ൻ​സ് ​ക്ലൂ​ജ് ​പ​റ​ഞ്ഞു.​ ​മ​ഞ്ഞു​കാ​ലം,​ ​വാ​ക്സി​നേ​ഷ​ന്റെ​ ​അ​ഭാ​വം,​ ​ഡെ​ൽ​റ്റ​ ​വ​ക​ഭേ​ദം​ ​എ​ന്നി​വ​യാ​ണ് ​കൊ​വി​ഡ് ​വീ​ണ്ടും​ ​പ​ട​രാ​നു​ള്ള​ ​കാ​ര​ണ​മാ​യി​ ​ഹാ​ൻ​സ് ​ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.​ ​എ​ല്ലാ​വ​രും​ ​കൃ​ത്യ​മാ​യി​ ​വാ​ക്സി​ൻ​ ​എ​ടു​ക്ക​ണ​മെ​ന്നും​ ​കൊ​വി​ഡി​നെ​ ​ത​ട​യാ​നു​ള്ള​ ​മി​ക​ച്ച​ ​മാ​ർ​ഗ്ഗ​മാ​ണ​തെ​ന്നും​ ​അ​ദ്ദേ​ഹം​ ​പ​റ​ഞ്ഞു.​ ​

നെ​ത​ർ​ലാ​ൻ​ഡ്സ്,​ ​ജ​ർ​മ്മ​നി,​ ​ചെ​ക്ക് ​റി​പ്പ​ബ്ലി​ക്ക്,​ ​ആ​സ്ട്രി​യ​ ​അ​ട​ക്കം​ ​മി​ക്ക​ ​യൂ​റോ​പ്യ​ൻ​ ​രാ​ജ്യ​ങ്ങ​ളും​ ​ക​ടു​ത്ത​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ ​പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.​ ​അ​തേ​സ​മ​യം,​ ​നി​യ​ന്ത്ര​ണ​ങ്ങ​ൾ​ക്കെ​തി​രെ​ ​യൂ​റോ​പ്പി​ൽ​ ​പ്ര​തി​ഷേ​ധ​വും​ ​ശ​ക്ത​മാ​കു​ന്നു​ണ്ട്.​ ​നെ​ത​ർ​ല​ൻ​ഡ്സി​ൽ​ ​രൂ​ക്ഷ​ ​പ്ര​തി​ഷേ​ധ​മാ​ണ് നടക്കുന്നത്. ​പൊ​ലീ​സ് ​വെ​ടി​വ​യ്പി​ൽ​ ​ക​ഴി​ഞ്ഞ​ ​ദി​വ​സം​ ​ഏ​ഴ് ​പേ​ർ​ക്ക് ​പ​രി​ക്കേ​റ്റി​രു​ന്നു.​ 51​ ​പ്ര​തി​ഷേ​ധ​ക്കാ​രെ​ ​പൊ​ലീ​സ് ​അ​റ​സ്റ്റ് ​ചെ​യ്തു.​ ​ഇ​വ​രി​ൽ​ ​ഭൂ​രി​ഭാ​ഗ​വും​ 15​ ​-​ 18​ ​പ്രാ​യ​ക്കാ​രാ​ണ്.​ ​ഹാ​ഗി​ൽ​ ​അ​ധി​കൃ​ത​ർ​ ​അ​ടി​യ​ന്ത​രാ​വ​സ്ഥ​ ​പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ക​യാ​ണ്.​ ​ക്രൊ​യേ​ഷ്യ,​ ​ഇ​റ്റ​ലി,​ ​ആ​സ്ട്രി​യ,​സ്പെയിൻ​ ​എ​ന്നി​വി​ട​ങ്ങ​ളി​ലും​ ​ജ​ന​ങ്ങ​ൾ​ ​വ്യാ​പ​ക​മാ​യി​ ​പ്ര​തി​ഷേ​ധി​ക്കു​ന്നു​ണ്ട്.​ ​